ഭവിൻ, അനീഷ
തൃശ്ശൂർ : പുതുക്കാട്ട് നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കള്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ നിര്‍ണായകമായ കണ്ടെത്തലുമായി അന്വേഷണ സംഘം. അനീഷയുടെയും ഭവിന്റെയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കുട്ടികളുടെയും അസ്ഥിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അനീഷയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്ന് ആദ്യത്തെ കുട്ടിയുടെയും ഭവിന്റെ വീട്ടില്‍ നിന്ന് രണ്ടാമത്തെ കുട്ടിയുടെയും അസ്ഥിയുടെ അവശിഷ്ടങ്ങളാണ് പോലീസ് കണ്ടെത്തിയത്.
ഫൊറന്‍സിക്, ഡിഎന്‍എ പരിശോധനകള്‍ ഉടന്‍ നടത്തും. രണ്ടു കുട്ടികളേയും കൊന്നത് അനീഷയാണ്. കേസില്‍ കൂട്ടുപ്രതിയാണ് കാമുകനായ ഭവിന്‍.
യൂട്യൂബ് വീഡിയോകൾ നോക്കിയാണ് അനീഷ പ്രസവിച്ചത്. വയറില്‍ തുണികെട്ടി ഗര്‍ഭാവസ്ഥ മറച്ചു പിടിക്കുകയായിരുന്നു. രണ്ട് പ്രസവകാലത്തും മറച്ചു പിടിക്കാന്‍ ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കി. എങ്കിലും അനീഷ ഗര്‍ഭിണിയാണെന്ന് അയല്‍വാസികള്‍ സംശയിച്ചിരുന്നു. ഇതിനെചൊല്ലി അയല്‍വാസികളുമായി തര്‍ക്കമുണ്ടായിരുന്നു.അപവാദം പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് അനീഷയുടെ കുടുംബം 2021ല്‍ അയൽവാസി ഗിരിജയ്‌ക്കെതിരെ പരാതിയും നല്‍കി. കൊലപാതക വിവരം പുറത്തുവന്നതോടെ അന്വേഷണത്തിന്റെ ഭാഗമായി ഗിരിജയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. അനീഷ ഗര്‍ഭിണിയായ വിവരം നാട്ടില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നും അനീഷയുടെ അമ്മ തന്നെയാണ് പറഞ്ഞതെന്നും ഗിരിജ പറയുന്നു. ഗിരിജയുടെ സാക്ഷിമൊഴി റൂറല്‍ എസ്.പി ബി.കൃഷ്ണകുമാറും സ്ഥിരീകരിച്ചു. ഇതോടെ അമ്മയും അന്വേഷണ പരിധിയില്‍ വരും.
നിലവിൽ ഭവിനും അനീഷയ്ക്കുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ ഏഴ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബിഎന്‍എസ് 91 (ഒരു കുട്ടി ജീവനോടെ ജനിക്കുന്നത് തടയുന്നതിനോ അല്ലെങ്കില്‍ ജനിച്ച ശേഷം മരിക്കാന്‍ കാരണമാകുന്നതിനോ വേണ്ടി മനഃപൂര്‍വം ചെയ്യുന്ന പ്രവൃത്തി), ബിഎന്‍എസ്- 93, ബിഎന്‍എസ്-94, ബിഎന്‍എസ്- 101 (1) കൊലപാതകം, ബിഎന്‍എസ്- 238 (ബി) തെളിവുകള്‍ നശിപ്പിക്കുക, ബിഎന്‍എസ്- 3 (5), ജെജെ ആക്ട്- 75 കുട്ടികളോടുള്ള അതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം മുതല്‍ വധശിക്ഷയോ ജീവപര്യന്തം തടവോ വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…