ദില്ലി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് സൂഫി സന്യാസിയും അജ്മീർ ദർഗയുടെ ആത്മീയ തലവനുമായ സൈനുൽ ആബേദിൻ അലി ഖാൻ. ഭീകരവാദ പ്രവർത്തനങ്ങളെ തടയണമെന്നും അതിനായി സർക്കാർ ഉചിതമായ നടപടിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
” രാജ്യം സുരക്ഷിതമാണെങ്കിൽ നമ്മളും സുരക്ഷിതരാണ്. രാജ്യത്തെ തകർക്കുന്നതിനെ കുറിച്ചോ ഐക്യവും പരമാധികാരവും തകർക്കുന്നതിനെ കുറിച്ചോ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന ഒരാളെയും രാജ്യത്ത് ജീവിക്കാൻ അനുവദിക്കരുത് ” അദ്ദേഹം പറഞ്ഞു. രാജ്യത്തെ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമാണ് നിരേധനമെന്നും അലി ഖാൻ പറഞ്ഞു. ഓൾ ഇന്ത്യ സജ്ജദാനഷിൻ കൗൺസിൽ ചെയർമാൻ നസിറുദ്ദീൻ ഖാനും സർക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്തു. ഒരു സ്ഥാപനവും രാജ്യത്തേക്കാൾ വലുതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎഫ്‌ഐയ്‌ക്കും മറ്റ് എട്ട് അനുബന്ധ സംഘടനകൾക്കുമാണ് കേന്ദ്രം നിരോധനമേർപ്പെടുത്തിയത്. അഞ്ച് വർഷത്തേയ്‌ക്കാണ് നിരോധനം. 16 വർഷം പഴക്കമുള്ള ഭീകര സംഘടനയാണ് പിഎഫ്ഐ. രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന്റെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…