cricket

ഞാൻ പുറത്താകാൻ സ്വന്തം ആരാധകർ തന്നെ പ്രാർത്ഥിക്കും; വിചിത്ര കാരണവുമായി രവീന്ദ്ര ജഡേജ

ചെന്നൈ : ചെന്നൈ സൂപ്പർ കിങ്സിനായി ബാറ്റിംഗ് ഓർഡറിൽ മുമ്പേയിറങ്ങി ബാറ്റ് ചെയ്യാൻ തനിക്ക് താൽപ്പര്യമില്ലെന്ന് വെളിപ്പെടുത്തി ചെന്നൈ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. അതിനു അദ്ദേഹം പറഞ്ഞ രസകരമായ കാരണമാണു ഇപ്പോൾ ചർച്ചയാകുന്നത് . നേരത്തേ ബാറ്റിങ്ങിന് ഇറങ്ങിയാൽ താൻ വേഗം പുറത്താകാൻ സ്വന്തം ആരാധകർ തന്നെ പ്രാർത്ഥിക്കുമെന്നാണ് ജഡേജയുടെ ന്യായീകരണം. തനിക്കു ശേഷം ഇറങ്ങുന്ന ധോണിയുടെ ബാറ്റിങ് കാണാനാണ് ചെന്നൈ ഫാൻസിനു കൂടുതൽ താൽപര്യമെന്നും ദില്ലി ക്യാപിറ്റൽസിനെതിരായ ഇന്നലത്തെ വിജയത്തിനു ശേഷം രവീന്ദ്ര ജഡേജ പറഞ്ഞു.

ദില്ലിക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ജഡേജ, ബാറ്റിങ്ങിൽ 16 പന്തുകളിൽനിന്ന് 21 റൺസെടുത്തിരുന്നു. നാല് ഓവറുകൾ പന്തെറിഞ്ഞ താരം 19 റൺസ് മാത്രമാണു വിട്ട് കൊടുത്തത്. മത്സരത്തിൽ മാൻ ഓഫ് ദ് മാച്ച് അവാർഡും ജഡേജയ്ക്കായിരുന്നു. ഇനിയുള്ള മത്സരങ്ങളിൽ ബാറ്റിങ്ങിന് നേരത്തേ ഇറങ്ങുമോയെന്ന് അവതാരകനായ മുരളി കാർത്തിക്ക് ചെന്നൈയുടെ വിജയത്തിനു പിന്നാലെ ജഡേജയോടു ചോദിച്ചിരുന്നു.

‘‘ഞാൻ ഗാലറിയിൽനിന്ന് മഹിഭായ് ചാന്റുകൾ കേൾക്കുന്നതാണ്. ഞാന്‍ നേരത്തേ ബാറ്റു ചെയ്യാനെത്തിയാൽ പുറത്താകാൻ വേണ്ടി ആരാധകർ കാത്തിരിക്കും. ടീം വിജയിച്ചാൽ അതു തന്നെയാണ് എന്റെയും സന്തോഷം.’’– രവീന്ദ്ര ജഡേജ പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സിനായി എട്ടാം നമ്പരില്‍ ബാറ്റിങ്ങിന് ഇറങ്ങുന്ന ജഡേജ 113 റൺസാണ് ഈ സീസണില്‍ നേടിയത്.

Anandhu Ajitha

Recent Posts

മട്ടും ഭാവവും മാറി പ്രകൃതി ! കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത ; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച്…

3 mins ago

കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി! ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

ഇടുക്കി ;ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിത മരിച്ചനിലയില്‍. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തില്‍…

25 mins ago

സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

2 hours ago

ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi

ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi

2 hours ago

ഗംഗയെ വണങ്ങി, കാലഭൈരവന്റെ അനുഗ്രഹത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ പത്രിക സമർപ്പിച്ചു; സംസ്ഥാന മുഖ്യമന്ത്രിമാരും എൻ ഡി എ നേതാക്കളും അകമ്പടിയായി; ആവേശത്തോടെ ക്ഷേത്രനഗരി

വാരാണസി: മൂന്നാം തവണയും വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ ഗംഗാ നദിയിൽ ആരതിയും പ്രാർത്ഥനയും നടത്തിയും…

2 hours ago