India

നാഗ്‌പൂർ കലാപം ! 14 പേരെ കൂടി പിടികൂടിയതായി പോലീസ് ; 10 പേർ പ്രായപൂർത്തിയാവാത്തവർ

മുംബൈ: നാഗ്‌പൂർ കലാപത്തിൽ 14 പേരെ കൂടി പിടികൂടിയതായി പോലീസ്. ഇതോടെ കേസിൽ ഇത് വരെ അറസ്റ്റിലായവരുടെ എണ്ണം നൂറ് കടന്നു. നിലവിൽ 105 പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇന്ന് അറസ്റ്റിലായ 14 പേരിൽ 10 പേരിൽ പ്രായപൂർത്തിയാകാത്തവരാണ്. കണ്ടാൽ അറിയാവുന്ന 150 ലധികം പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിരുന്നത്. പ്രദേശവാസികളുടെ സഹായത്തോടെ മറ്റുള്ളവരെ പിടികൂടുന്നതിനുള്ള ശ്രമവും പോലീസ് തുടരുകയാണ്. സംഭവത്തിൽ പുതുതായി മൂന്ന് എഫ്‌ഐആർ കൂടി രജിസ്റ്റർ ചെയ്തിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നാഗ്‌പൂരിൽ സംഘർഷം ഉണ്ടായത്. അനധികൃതമായി സ്ഥാപിച്ച ഔറംഗസേബിന്റെ ഖബർ പൊളിച്ച് നീക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനിടെ ഖുർ ആൻ കത്തിച്ചെന്ന് ജിഹാദികൾ വ്യാജ വാർത്ത പ്രചരിച്ചതോടെയാണ് സംഘർഷങ്ങൾ ആരംഭിച്ചത്. പോലീസുകാർക്കുൾപ്പെടെ പരിക്കേൽക്കുന്ന സാഹചര്യം ഉണ്ടായി. ഒരു പോലീസുകാരി ലൈംഗികാതിക്രമത്തിനും ഇരയായി. വളരെ പാടുപെട്ടായിരുന്നു പോലീസ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ രാഷ്ട്രീയ നേതാവ് ഫഹീം ഖാൻ ആണ് കലാപത്തിന് കാരണക്കാരൻ എന്ന് വ്യക്തമായി. ഇയാൾ നടത്തിയ പ്രസംഗം ആയിരുന്നു നാഗ്പൂരിൽ പിന്നീട് നടന്ന അക്രമ സംഭവങ്ങൾക്ക് കാരണം ആയത്.

Anandhu Ajitha

Recent Posts

ജമ്മു കശ്മീരിലെ ഉധംപുരിൽ ഏറ്റുമുട്ടൽ !സോൻ ഗ്രാമം വളഞ്ഞ് സുരക്ഷാസേന; കൂടുതൽ സൈനികർ പ്രദേശത്തേക്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…

1 hour ago

ഉണ്ടായത് പാക് കേന്ദ്രീകൃത ഗൂഢാലോചന! പാക് ഭീകരൻ സാജിദ് ജാട്ട് മുഖ്യ സൂത്രധാരൻ!പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…

1 hour ago

ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കം ! ജോർദാനിലെത്തിയ നരേന്ദ്രമോദിയ്ക്ക് ഉജ്ജ്വല സ്വീകരണം ; പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യ – ജോർദാൻ നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികത്തിൽ

അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…

4 hours ago

തലമുറ മാറ്റത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ! ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ

ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…

6 hours ago

പഹൽഗാം ഭീകരാക്രമണം ! കുറ്റപത്രം സമർപ്പിച്ച് എൻഐഎ ! അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി ശുഭം ദ്വിവേദിയുടെ കുടുംബം

ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

6 hours ago

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…

7 hours ago