ലക്‌നൗ : നരേന്ദ്ര മോദി ഇന്ന് വാരാണസിയിൽ. ഉത്തർപ്രദേശിൽ യോഗി സർക്കാർ രണ്ടാം തവണ അധികാരത്തിൽ ഏറിയതിന് പിന്നാലെയുള്ള മോദിയുടെ വരവിനെ ആവേശത്തോടെയാണ് ജനങ്ങൾ കാത്തിരിക്കുന്നത്. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് വേണ്ടിയാണ് അദ്ദേഹം സ്വന്തം നിയോജക മണ്ഡലമായ വാരാണസിയിൽ എത്തുന്നത്. 1,220 കോടിയുടെ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടും. 558 കോടിയുടെ പദ്ധതികൾ കാശിയുടെ വികസനത്തിനായി അദ്ദേഹം നാടിന് സമർപ്പിക്കും. സമ്പൂർണാനന്ദ് സ്പോർട്സ് സ്‌റ്റേഡിയത്തിൽ വെച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കുന്നതായിരിക്കും
പ്രധാനമന്ത്രി തന്റെ സന്ദർശനം ആരംഭിക്കുക പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്ന അക്ഷയപാത്ര കേന്ദ്രീകൃത അടുക്കളയിൽ നിന്നാണ്. എൽടി കോളേജിൽ ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള ശേഷിയുള്ള പദ്ധതി ഉച്ചയ്‌ക്ക് 2 മണിക്ക് അദ്ദേഹം ഉദ്ഘാടനം ചെയ്യും. 2:45 ന്, പ്രധാനമന്ത്രി ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ആൻഡ് കൺവെൻഷൻ സെന്റർ – രുദ്രാക്ഷ് സന്ദർശിക്കും, അവിടെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ‘അഖിൽ ഭാരതീയ ശിക്ഷാ സമാഗം’ ഉദ്ഘാടനം നടത്തും. ശേഷം വൈകീട്ടോടെ പ്രധാനമന്ത്രി സിഗ്രയിലെ ഡോക്ടർ സമ്പൂർണാനന്ദ് സ്പോർട്സ് സ്റ്റേഡിയത്തിൽ എത്തും. 1,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്യുക. വാരാണസിയിലും കാശിയിലുമായി 1,800 കോടിയോളം രൂപയുടെ പദ്ധതികൾക്കാണ് അദ്ദേഹം തുടക്കമിടുക
2026 ൽ ഭാരതത്തെ നമ്മുടെ രാജ്യത്തിന്റെ ശത്രുക്കൾക്ക് ഒട്ടി കൊടുത്തിട്ടാണ് എങ്കിലും അധികാരത്തിലെത്തുവാനുള്ള ശ്രമമാണോ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ്…
ന്യൂയോർക്ക് നഗരത്തിന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനിയുടെ ഭരണകൂടത്തിലേക്കുള്ള നിയമനങ്ങൾ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
ഭൂമിയിലെ സമയക്രമം നിശ്ചയിക്കുന്നതിൽ ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന് വലിയ പ്രാധാന്യമുണ്ട്. ലോകം മുഴുവൻ ഒരു കലണ്ടർ വർഷത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ,…
ഭൂമിയിലെ സമയക്രമം നിശ്ചയിക്കുന്നതിൽ ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന് വലിയ പ്രാധാന്യമുണ്ട്. ലോകം മുഴുവൻ ഒരു കലണ്ടർ വർഷത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ,…
പന്നിയുടെ വിസർജ്യം വളമായി ഉപയോഗിച്ച് വളർത്തിയ ചോളമാണ് അമേരിക്ക കയറ്റുമതി ചെയ്യുന്നത് എന്ന കണ്ടെത്തൽ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിൽ…
ഭൂമിയിൽ നിന്ന് ദശലക്ഷക്കണക്കിന് പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനം എന്നും ശാസ്ത്രലോകത്തിന് വിസ്മയമാണ്. നക്ഷത്രങ്ങളോട്…