India

ഇന്ന് അമ്മ ഹീരാബെൻ മോദിക്ക് 100 -ാം പിറന്നാൾ; പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകളുമായി അമ്മയെ കാണാൻ നേരിട്ടെത്തി; പാവ്ഗഢിലെ മഹാകാളി ക്ഷേത്രത്തിൽ നടത്തിയ പ്രത്യേക പൂജകളിലും പങ്കെടുത്തു

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയായ ഹീരാബെൻ മോദിക്ക് ഇന്ന് നൂറാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ ആശംസകളുമായി പ്രധാനമന്ത്രി അമ്മയെ കാണാൻ നേരിട്ടെത്തി. ഇതിനായി ഇന്നലെ രാത്രിയോടെ അദ്ദേഹം ഗുജറാത്തിൽ എത്തിയിരുന്നു.

അഹമ്മദാബാദിലെ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാൻ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവർണർ ആചാര്യ ദേവവ്രതയും നേരിട്ടെത്തിയിരുന്നു. രാത്രി രാജ്ഭവനിൽ തങ്ങിയ ശേഷം ഇന്ന് അദ്ദേഹം അമ്മ ഹീരാബെൻ മോദിയെ കാണാനെത്തി. അമ്മയോടൊപ്പമുള്ള ചിത്രങ്ങളെടുക്കുകയും അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ‘അമ്മ ഇന്ന് നൂറാം വയസ്സിലേക്ക് കടക്കുമ്പോൾ അമ്മയുടെ അനുഗ്രഹം വാങ്ങി…” എന്ന തലക്കെട്ടോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചത്.

അമ്മയുടെ ജന്മദിനത്തോടനുബന്ധിച്ച് പാവ്ഗഢിലെ മഹാകാളി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും നടത്തി. ഈ പ്രത്യേക പൂജകളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. ക്ഷേത്ര ദർശനത്തിന് ശേഷം വഡോദര, ഖേദ, ആനന്ദ്, പഞ്ച്മഹൽ, വഡോദര, ഛോട്ടാ ഉദേപൂർ ജില്ലകളിലായി 21,000 കോടി രൂപയുടെ പലവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും കൂടാതെ തറക്കല്ലിടലും അദ്ദേഹം ചെയ്യുന്നുണ്ട്.

മാത്രമല്ല പ്രധാനമന്ത്രി വഡോദരയിലെത്തി വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുൾപ്പെടെ 4 ലക്ഷത്തോളം ആളുകളെ അഭിസംബോധന ചെയ്യും. സർദാർ എസ്റ്റേറ്റിന് സമീപമുള്ള ലെപ്രസി ആശുപത്രിയിലാണ് പരിപാടി നടക്കുക.

Meera Hari

Recent Posts

സമൂഹമാദ്ധ്യമങ്ങളിലെ’മോദി കാ പരിവാര്‍’ ടാഗ് ലൈന്‍ മാറ്റണം! പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി

ദില്ലി : സമൂഹമാദ്ധ്യമങ്ങളിലെ 'മോദി കാ പരിവാര്‍' ടാഗ് ലൈന്‍ മാറ്റാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ…

5 hours ago