Covid 19

കേന്ദ്രം നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ കുറയ്ക്കാൻ തയ്യാറായില്ല”: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പേരെടുത്ത് വിമര്‍ശിച്ച് മോദി

ദില്ലി: കൊവിഡ് അവലോകന യോഗത്തില്‍ ഇന്ധനവില വര്‍ധനവ് സാഹചര്യത്തെ കുറിച്ച് വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇനിയും നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങൾ ജനങ്ങൾക്ക് വേണ്ടി അതിന് തയ്യാറാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ച കാര്യം പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. കേരളം അടക്കമുള്ള നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങളുടെ പേര് എടുത്ത് പറഞ്ഞാണ് നരേന്ദ്ര മോദി വിഷയം ഉന്നയിച്ചത്. ഉയരുന്ന ഇന്ധന വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നികുതി കുറച്ചതിന് പിന്നാലെ ആനുപാതികമായി ചില സംസ്ഥാനങ്ങളും നികുതി കുറച്ചു. എന്നാൽ ജനങ്ങൾക്ക് ആശ്വാസം നൽകാൻ ചില സംസ്ഥാന സർക്കാരുകൾ തയ്യാറായില്ലെന്ന് അദ്ദേഹം വിമർശിച്ചു.

അതേസമയം താൻ ആരെയും വിമർശിക്കുകയല്ലെന്നും, പക്ഷേ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രാ പ്രദേശ്, കേരള, ഝാർഖണ്ഡ്, തമിഴ്നാട് തുടങ്ങിയ സംസഥാനങ്ങളോട് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ മാതൃക പിന്തുടർന്ന് മൂല്യവർദ്ധിത നികുതി കുറച്ച് നിങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായ തീരുമാനം കൈക്കൊള്ളണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

മാത്രമല്ല കേന്ദ്രം നികുതി കുറച്ചതിന് ആനുപാതികമായി സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കുന്നത് സഹകരണം ഫെഡറലിസം ശക്തിപ്പെടുത്തും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി കുറച്ച നടപടിയെ തത്വത്തിൽ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

admin

Recent Posts

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് !രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ ! പ്രതിക്ക് രാജ്യം വിടാനുള്ള എല്ലാ ഒത്താശയും ചെയ്തത് രാജേഷെന്ന് പോലീസ്

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്. കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷാണ് അറസ്റ്റിലായത്. രാഹുലിന്…

14 mins ago

“ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കും !”- ബരാബങ്കിയിലെ തെരഞ്ഞെടുപ്പു റാലിയിൽ പ്രതിപക്ഷ മുന്നണിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ലക്നൗ : സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന്പ്രധാനമന്ത്രി…

19 mins ago

കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman

കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman

27 mins ago

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല ! ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സിപിഐഎം- കോൺഗ്രസ് ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

സോളാർ കേസ് സിപിഎം, കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന…

31 mins ago

മുത്തലാഖിന് ഇരയായ യുവതി ഹിന്ദുമതത്തിലേക്ക് !മഥുരയിൽ റുബീനയും പ്രമോദും ഒന്നായി

മുത്തലാഖിന് ഇരയായ യുവതി ഹിന്ദു മതം സ്വീകരിച്ചു. മഥുര വൃന്ദാവനവാസിയായ റുബീനയാണ് ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് സനാതനധർമ്മം സ്വീകരിച്ചത്…

54 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം…

2 hours ago