ജനങ്ങൾക്ക് വേണ്ടി ജനങളുടെ മനസറിഞ്ഞ് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് പ്രവൃത്തിക്കുന്ന ആളാണ് പ്രധാന മന്ത്രി നരേന്ദ്രമോദി എന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ് ,അയോധ്യ സന്ദർശനത്തിനിടെ അപ്രതീക്ഷിതമായി ഉജ്ജ്വൽ യോജന പദ്ധതിയുടെ ഗുണഭോക്താവായ വീട്ടമ്മയുടെ വീട് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .
ഉജ്ജ്വല യോജന പദ്ധതി പ്രകാരം എൽപിജി ലഭിക്കുന്ന യുവതിയുടെ വീട്ടിലേക്കാണു മോദി കടന്നു ചെല്ലുകയും ചായ കുടിക്കുകയും ചെയ്തത്. രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ മുന്നോടിയായി നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യാനാണ് നരേന്ദ്ര മോദി എത്തിയത്. പത്ത് കോടി ഉജ്ജ്വല പദ്ധതി ഉപയോക്താക്കളിൽ ഒരാളാണ് മീര മാഞ്ജി എന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വീഡിയോ പങ്കുവച്ചത് .
രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ മുന്നോടിയായാണ് പ്രധാനമന്ത്രി അയോധ്യയിൽ എത്തിയത്. ഇതിനിടെയാണ് അപ്രതീക്ഷിത ഗൃഹസന്ദർശനം. മീര മാഞ്ജി എന്ന യുവതിയുടെ വീട്ടിലേക്കായിരുന്നു പ്രധാനമന്ത്രി അപ്രതീക്ഷിതമായി കയറിച്ചെന്നത്. പ്രധാനമന്ത്രി തന്റെ വീട്ടിലേക്ക് വരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് മീര ദേശീയ മാധ്യമത്തോട് പറഞ്ഞു.
‘പ്രധാനമന്ത്രിയാണ് വീട്ടിലേക്ക് വരുന്നത് എന്ന കാര്യം അറിയില്ലായിരുന്നു. ഏതോ രാഷ്ട്രീയ നേതാവാണ് വീട്ടിലെത്തുന്നത് എന്ന് മാത്രമായിരുന്നു അറിഞ്ഞിരുന്നത്. അദ്ദേഹം വീട്ടിലെത്തി എന്നോടും കുടുംബത്തോടൊപ്പം ചെലവഴിച്ചു. ഉജ്ജ്വൽ യോജ സ്‌കീമുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ചോദിച്ചു. എന്താണ് പാചകം ചെയ്തിട്ടുള്ളതെന്ന് ചോദിച്ചു. ചോറും ദാളും പച്ചക്കറികളുമാണെന്ന് മറുപടി നൽകി. പിന്നീട് അദ്ദേഹം എന്നോട് ചായ ഉണ്ടാക്കിത്തരാൻ ആവശ്യപ്പെട്ടു’- മീര പറഞ്ഞു.
പ്രധാനമന്ത്രിയെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ മീര ഈ വീട് ആവാസ് പദ്ധതിപ്രകാരമുള്ളതാണെന്ന് പ്രധാനമന്ത്രിയെ അറിയിച്ചെന്നും കൂട്ടിച്ചേർത്തു. അതുപോലെ കുടിവെള്ളവും ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്”. മീര പറഞ്ഞു. മീരയും ഭർത്താവും കുട്ടികളും അടങ്ങുന്നതാണ് കുടുംബം.ഏതായാലും മറ്റു നേതാക്കൾക്ക് പ്രധമന്ത്രി തന്നെ മാതൃകയായിക്കൊണ്ടിരിക്കുകയാണ് .
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…