India

ആഗോള തലത്തിൽ ഭാരതത്തെ മുന്നിലെത്തിക്കുക! സർക്കാർ പ്രവർത്തിക്കുന്നത് രാജ്യ താത്പര്യം മുൻനിർത്തി; ബിജെപി പ്രവർത്തകരെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി

ദില്ലി: ബി ജെ പി സ്ഥാപക ദിനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവർത്തകരോട്, ബിജെപി പ്രവർത്തകരുടെ ലക്ഷ്യം ഏക ഭാരതം ശക്ത ഭാരതമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കൂടാതെ, ആഗോള തലത്തിൽ ഭാരതത്തെ മുന്നിലെത്തിക്കുക എന്നതായിരിക്കണം ഓരോ പ്രവർത്തകരുടേയും ലക്ഷ്യം. സർക്കാർ പ്രവർത്തിക്കുന്നത് രാജ്യ താത്പര്യം മുൻനിർത്തിയാണ്. കയറ്റുമതിയിൽ 400 ബില്യൺ ഡോളർ എന്ന ലക്ഷ്യം കൈവരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘നവരാത്രിയുടെ അഞ്ചാം ദിവസമായ ഇന്ന് നാം സ്‌കന്ദമാതാവിനെ ആരാധിക്കുന്നു. ദേവി താമര സിംഹാസനത്തിൽ രണ്ട് കൈകളിലും താമരപ്പൂക്കൾ പിടിച്ചിരിക്കുന്നതും നാം കണ്ടു. ബിജെപിയുടെ 42-ാം സ്ഥാപക ദിനത്തിൽ ദേവിയുടെ അനുഗ്രഹങ്ങൾ ഓരോ പൗരനും ബിജെപി പ്രവർത്തകനും തുടർന്നും ലഭിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു’വെന്നു പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ആരംഭം.

വളരെ ചുരുങ്ങിയ കാലം കൊണ്ട് മികച്ച വളർച്ചയാണ് ബിജെപി കാഴ്ച്ചവെച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അടുത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിൽ മികച്ച വിജയം കാഴ്‌ച്ചവെയ്‌ക്കാൻ ബിജെപിയ്‌ക്കായി. ലോക്‌സഭയിലും രാജ്യസഭയിലും ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കക്ഷിയായി ബിജെപി മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ സ്ഥാപക ദിനം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്നു എന്നുള്ളതാണ് അതിൽ പ്രധാനപ്പെട്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

യാതൊരു ഭയവും സമ്മർദ്ദവുമില്ലാതെ തങ്ങളുടെ താൽപര്യങ്ങൾക്ക് വേണ്ടി ഉറച്ചുനിൽക്കുന്ന ഒരു ഇന്ത്യയാണ് ഇന്ന് ലോകത്തിന് മുന്നിൽ ഉള്ളത്. ലോകം മുഴുവൻ രണ്ട് എതിരാളികളായി വിഭജിക്കുമ്പോൾ, മനുഷ്യത്വത്തെക്കുറിച്ച് ഉറച്ചു സംസാരിക്കാൻ കഴിയുന്ന ഒരു രാഷ്‌ട്രമായാണ് ഇന്ത്യയെ കാണുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർക്കുകയും ചെയ്തു.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

22 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

1 day ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

1 day ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

2 days ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

2 days ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

2 days ago