India

പ്രധാനമന്ത്രി ഇന്ന് ഒഡീഷയില്‍; ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ ഇത് വരെ 34 പേര്‍ മരിച്ചതായി സ്ഥിരീകരണം. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഒഡീഷയിലെത്തും. ബിജു പട്‌നായിക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന പ്രധാനമന്ത്രി പ്രളയബാധിത സ്ഥലങ്ങളുടെ ആകാശ നിരീക്ഷണം നടത്തും. പുരി, ഖുര്‍ഡ, കട്ടക്, ജഗത്‌സിംഖ്പൂര്‍, ജജ്പൂര്‍, കേന്ദ്രപ്പാറ, ഭദ്രക്, ബാലസോര്‍ എന്നീ സ്ഥലങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുക. ഇതിന് ശേഷം ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുമായും സംസ്ഥാന ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. നേരത്തെ ഒഡീഷ ഗവര്‍ണര്‍ ഗണേശി ലാലുമായും മുഖ്യമന്ത്രി നവീന്‍ പട്‌നായികുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചിരുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരിക്കുന്നത്.

അതേസമയം പ്രളയബാധിതര്‍ക്ക് അരിയും പണവും മറ്റ് ആവശ്യ സാധനങ്ങളും ഉള്‍പ്പെടുന്ന ദുരിതാശ്വാസ പാക്കേജ് നല്‍കുമെന്ന് നവീന്‍ പട്‌നായിക് പ്രഖ്യാപിച്ചു. ഓരോ കുടുംബത്തിനും അടിയന്തിര സഹായമായി 50 കിലോ അരിയും 5000 രൂപയും നല്‍കും. ദുരിതമുണ്ടായ മറ്റിടങ്ങളില്‍ ഒരു മാസത്തെ റേഷനരി വിഹിതവും 1000 രൂപയും പൊളിത്തീന്‍ ഷീറ്റും ലഭിക്കും. അത്ര രൂക്ഷമായി ബാധിക്കാത്ത ഇടങ്ങളിലുള്ളവര്‍ക്ക് ഒരു മാസത്തെ അരി വിഹിതവും 500 രൂപയുമാണ് ലഭിക്കുക. പൂര്‍ണമായി നാശനഷ്ടം സംഭവിച്ച വീടിന് 95100 രൂപയും ഭാഗികമായി നാശനഷ്ടം സംഭവിച്ച വീടിന് 52000 രൂപയും ചെറിയ നഷ്ടം സംഭവിച്ചവയ്ക്ക് 3200 രൂപയും അടിയന്തിരമായി അനുവദിക്കും.

ഒരു കോടിയിലധികം ജനങ്ങളെ ഫോനി നേരിട്ട് ബാധിച്ചതായാണ് വിലയിരുത്തല്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും അതിവേഗമാണ് പുരോഗമിക്കുന്നത്. ദുരിത ബാധിതര്‍ക്ക് 15 ദിവസത്തേക്ക് പാചകം ചെയ്ത ഭക്ഷണം നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. പുരിയില്‍ 70 ശതമാനത്തോളം സ്ഥലങ്ങളിലും ശുദ്ധജലവിതരണം പുനസ്ഥാപിച്ചിട്ടുണ്ട്.

B4 Admin

Recent Posts

എട്ടുവർഷം പഴക്കമുള്ള ബിജെപി ഐടി സെൽ മാനനഷ്ടക്കേസ്: ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലി കോടതി

ബിജെപി ഐടി സെല്ലിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി 2018-ൽ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലിയിലെ…

4 hours ago

സഹകരണ മേഖലയിലെ അഴിമതിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി: കേരളത്തിലെ സ്ഥാപനങ്ങളിൽ രാഷ്ട്രീയ കൈയേറ്റമെന്ന് രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതിയും ഭരണസംവിധാനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളും ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. സഹകരണ മേഖലയിലെ അഴിമതിക്കെതിരെ…

4 hours ago

ചക്കുളത്തുകാവ് പൊങ്കാല, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന: നിരവധി സ്ഥാപനങ്ങൾക്ക് പിഴയും നോട്ടീസും

ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് തലവടി, എടത്വാ മേഖലകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ഭക്ഷണശാലകൾ, ശീതളപാനീയ വിൽപ്പനശാലകൾ, ബേക്കറികൾ, ഹോട്ടലുകൾ,…

4 hours ago

അന്താരാഷ്ട്ര ഗീതാ സെമിനാർ 2027: ഡോ. എസ്. സോമനാഥ് ചെയർമാൻ, 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു

തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2027 ജനുവരി 2,3 തിയതികളിൽ തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര ഗീതാ സെമിനാറിന്റെ സ്വാഗതസംഘ…

4 hours ago

ഏഷ്യയിലെ മൂന്നാമത്തെ വൻശക്തിയായി ഭാരതം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ടാം സ്ഥാനം – രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് തിരിച്ചടി നൽകി ലോവി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്

ഓസ്ട്രേലിയൻ ആസ്ഥാനമായുള്ള പ്രമുഖ ചിന്താകേന്ദ്രമായ ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2026-ലെ ഏഷ്യ പവർ ഇൻഡക്സ് റിപ്പോർട്ടിൽ ഭാരതത്തിന് മൂന്നാം സ്ഥാനം. അമേരിക്കയും…

4 hours ago

പാക് ചാരസംഘങ്ങളുടെ നുഴഞ്ഞുകയറ്റം: പ്രതിരോധ സേനകളുടെ 50 വാട്സ്ആപ്പ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ, രണ്ട് ഡസനിലധികം ഉദ്യോഗസ്ഥർ അന്വേഷണപരിധിയിൽ

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ സംഘങ്ങൾ ഭാരതത്തിലെ പ്രതിരോധ, അർധസൈനിക, സിവിൽ ഡിഫൻസ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറിയെന്ന…

4 hours ago