New York police chief has lodged a complaint against a Sikh for justice chief who announced a Rs 10 lakh reward for those who obstruct the PM in Punjab.
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8 ന് കേരളത്തിലെത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മോദി ദര്‍ശനം നടത്തും. കേന്ദ്രമന്ത്രി പീയൂഷ് ഗോയലും ഒപ്പമുണ്ടാകും. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണ് ഗുരുവായൂര്‍ ദേവസ്വത്തിന് ഔദ്യോഗിക വിവരം ലഭിച്ചത്. നേരത്തെ പ്രധാനമന്ത്രി എത്തുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്നാണു സ്ഥിരീകരിച്ചത്.
പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷമുള്ള ആദ്യ കേരളാ സന്ദര്‍ശനമാണ് മോദിയുടേത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകും ഈ സന്ദര്‍ശനമെന്നാണു വിലയിരുത്തല്‍.
ലോക്‌സഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെ നിഴലിലും കേരളത്തില്‍ അടുത്തു നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി പ്രതീക്ഷ വയ്ക്കുന്നുണ്ട്. കേരളം, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ ജനപിന്തുണ സീറ്റാക്കി മാറ്റാന്‍ ബിജെപിക്കു കഴിഞ്ഞിരുന്നില്ല. അടുത്ത തിരഞ്ഞെടുപ്പു ലാക്കാക്കി ഈ സംസ്ഥാനങ്ങളില്‍ ഇപ്പോഴേ ശ്രദ്ധകേന്ദ്രീകരിക്കാനാണു ശ്രമം.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റവാളിയാക്കാനുള്ള ശ്രമം പാളി ! അമേരിക്കയിൽ പുറത്തുവന്ന രഹസ്യ രേഖകളിൽ മോദിയുടെ പേരില്ല ! മോദിയെ താഴെയിറക്കാൻ…
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റതും ഐതിഹാസികവുമായ വാഹനങ്ങളിൽ ഒന്നായാണ് മഹീന്ദ്ര മേജർ ജീപ്പിനെ കണക്കാക്കുന്നത്. പതിറ്റാണ്ടുകളോളം ഇന്ത്യൻ…
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജപ്പാന്റെ സമാധാനപരമായ നിലപാടുകളിൽ നിന്ന് വലിയൊരു മാറ്റം പ്രകടമാക്കിക്കൊണ്ട്, രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ റെക്കോർഡ് ബജറ്റ്…
മനുഷ്യരാശിയുടെ ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ ഏറ്റവും ധീരവും വിസ്മയകരവുമായ അധ്യായങ്ങളിലൊന്നാണ് കാസിനി-ഹ്യൂജിൻസ് ദൗത്യം. സൗരയൂഥത്തിലെ ഏറ്റവും മനോഹരമായ ഗ്രഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
മുടങ്ങിക്കിടക്കുന്ന സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഇത് മികച്ച സമയം ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി സംസാരിക്കുന്നു I PALKULANGARA…