കോട്ടാങ്ങൽ: പത്തനംതിട്ട കോട്ടാങ്ങലിൽ സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി ‘ഞാൻ ബാബറി’ എന്ന് ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.
സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസ് എടുത്തത്. ബിജെപി റാന്നി മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് കെ പിള്ളയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.
ഒന്നാം പ്രതി ചുങ്കപ്പാറ സ്വദേശി മുനീർ ഇബ്‌നു നസീർ, ബാക്കി കണ്ടാലറിയാവുന്ന 2 പേരെയാണ് പ്രതിചേർത്തിരിക്കുന്നത്. പ്രതികൾക്കെതിരെ 341, 153 (എ), 34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മതസ്പർദ്ധ വളർത്താനും സാമുദായിക ലഹള സൃഷ്ടിക്കാനും പ്രതികൾ നീക്കം നടത്തിയെന്ന് എഫ്‌ഐആറിൽ പറയുന്നു. സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കാനായിരുന്നു പ്രതികളുടെ നീക്കമെന്നും പോലീസ് പറയുന്നു.
ബാഡ്ജ് ധരിപ്പിക്കുന്ന ഒരാളുടെ മുഖവും ചിത്രങ്ങളിൽ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ജില്ലാ പോലീസ് മേധാവിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ബിജെപി നേതാവ് പി കെ കൃഷ്ണദാസ് ദേശീയ ബാലാവകാശ കമ്മീഷനു സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട പോലീസ് മേധാവിയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. എത്രയും വേഗത്തിൽ എഫ് ഐ ആർ എഴുതി നടപടി കൈകൊള്ളണമെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ അന്ത്യശാസനം .
ഇന്ന് രാവിലെയാണ് കോട്ടാങ്ങൽ സെന്റ് ജോർജ്ജ് സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥികളുടെ നെഞ്ചിൽ ‘ഞാൻ ബാബറി’ എന്നെഴുതിയ ബാഡ്ജ് ഭീഷണിപ്പെടുത്തി ധരിപ്പിച്ചത്. സംഭവത്തിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…