വിഷ്ണു മോഹന്റെ വിവാഹ ചടങ്ങുകളിൽ നിന്ന്
ഇക്കൊല്ലത്തെ നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ വിഷ്ണു മോഹൻ വിവാഹിതനായി. പ്രമുഖ ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വിഷ്ണു മോഹന്റെ ജീവിത സഖിയാകുന്നത്. ഉണ്ണി മുകുന്ദൻ നായക വേഷത്തിലെത്തിയ ‘മേപ്പടിയാൻ’ എന്ന ചിത്രമാണ് വിഷ്ണു മോഹനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മിച്ച ചിത്രമായിരുന്നു മേപ്പടിയാന്‍. ഇക്കഴിഞ്ഞ ഏപ്രിൽ മാസമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ചേരാനല്ലൂർ വച്ച് നടന്ന വിവാഹച്ചടങ്ങിൽ സിനിമാ–രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ ആശംസകളുമായി എത്തി.
താരസമ്പന്നമായിരുന്നു വിഷ്ണുവിന്റെ വിവാഹം. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, സുരേഷ് ഗോപി, മേജർ രവി, കൃഷ്ണ കുമാർ, രൺജി പണിക്കർ, അനുശ്രീ, സൈജു കുറുപ്പ്, നിഷ ഉൾപ്പടെയുള്ളവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി. യൂസഫ് അലി, കെ. സുരേന്ദ്രന്‍, പി എസ് ശ്രീധരന്‍ പിള്ള തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ബിജു മേനോനും നിഖില വിമലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് നിലവിൽ വിഷ്ണു മോഹൻ
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…