കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നവകേരള യാത്രയിൽ ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ ഡി.ജി.പിക്കും ഗതാഗത കമ്മീഷണർക്കും പരാതി നൽകി. 2002ലെ പതാക ചട്ടം അനുസരിച്ച് ബസുകളിൽ രാഷ്ട്ര പതാക പറത്താൻ പാടില്ല. ബസിൽ രാഷ്ട്ര പതാക പറത്തുന്നത് ദേശീയ പതാകയെ അപമാനിക്കുന്നത് തടയൽ നിയമത്തിൽ ജാമ്യമില്ലാ വകുപ്പാണ്.
ദേശീയപതാകയോടുള്ള നഗ്നമായ ലംഘനമാണ് നവകേരള യാത്രയിൽ അരങ്ങേറിയതെന്നും ദേശീയ പതാകയെ അപമാനിക്കുന്ന വിധത്തിലുള്ള പെരുമാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രഫുൽ കൃഷ്ണൻ പരാതിയിൽ ആവശ്യപ്പെട്ടു. ദേശീയ പതാക ഔദ്യോഗിക വാഹനങ്ങളിൽ എങ്ങനെ ഉപയോഗിക്കണമെന്ന് ഫ്ലാഗ് കോഡിൽ പറയുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായാണ് നവകേരള യാത്രയുടെ ബസിൽ ദേശീയ പതാക ഉപയോഗിച്ചിരിക്കുന്നത്.
ഇക്കാര്യത്തിൽ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു. ഫ്ലാഗ് കോഡിലെ സെക്ഷൻ മൂന്നിലെ നാലാം ഭാഗത്തിൻ്റെ നഗ്നമായ ലംഘനം നടന്നിട്ടും പോലീസ് കണ്ടില്ലെന്ന് നടിക്കുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു. ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…