ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റെ 40 വർഷങ്ങളുടെ ആഘോഷത്തിന്റെയും ഭാഗമായി മികച്ച ഭരണനിർവഹണ മാതൃകളെക്കുറിച്ചുള്ള ദേശീയ സെമിനാർ ഓഗസ്റ്റ് 16 17 തീയതികളിൽ സംഘടിപ്പിക്കും.
തിരുവനന്തപുരത്ത് ഐ.എം.ജിയിൽ ആണ് പരിപാടി നടക്കുക. ഓഗസ്റ്റ് 16 രാവിലെ 10 മണിക്ക് പത്മം ഓഡിറ്റോറിയത്തിൽ ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ സെമിനാർ ഉദ്ഘാടനം ചെയ്യും. ഹൈദരാബാദിലെ സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ പബ്ലിക് സിസ്റ്റം എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ദേശീയ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
ചീഫ് സെക്രട്ടറി വി.പി. ജോയി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിപ്‌സ് ഡയറക്ടർ അചലേന്ദ്ര റെഡ്ഡി മുഖ്യപ്രഭാഷണം നടത്തും. ആന്ധ്രാപ്രദേശ്, ബീഹാർ,ദില്ലി, ഹരിയാന ഹിമാചൽപ്രദേശ്, ലഡാക്, ത്രിപുര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇരുപതോളം ഭരണനിർവഹണ മാതൃകകൾ അവതരിപ്പിക്കും. നൂതനാശയ ആവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് നേടിയവ ഉൾപ്പെടെ കേരളത്തിലെ പത്തോളം മികച്ച മാതൃകകളും ദേശീയ സെമിനാറിൽ അവതരിപ്പിക്കും. സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ നിന്നായി ഇരുന്നുറോളം പേർ സെമിനാറിൽ പങ്കെടുക്കും. ഐ.എം.ജി യുടെ ഭാഗമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഗുഡ് ഗവേണൻസാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…
മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…
കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…