തിരുവനന്തപുരം: ഭാരതത്തിന്റെ ബഹിരാകാശ നേട്ടങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അവബോധം നൽകുന്നതിനായി തലസ്ഥാനത്തെ ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസിൽ ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് നാളെ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി)-ന്റെ ഡയറക്ടർ എ. രാജരാജൻ ശില്പശാല ഉദ്ഘാടനം ചെയ്യും. മോഡൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ അദ്ദേഹത്തിന് പിടിഎയുടെയും സ്റ്റാഫ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സ്വീകരണവും നൽകും.
‘ആര്യഭട്ട മുതൽ ഗഗൻയാൻ വരെ’
‘ആര്യഭട്ട മുതൽ ഗഗൻയാൻ വരെ: പുരാതന വിജ്ഞാനം മുതൽ അനന്ത സാധ്യതകൾ വരെ’ എന്നതാണ് ഈ വർഷത്തെ ആഘോഷത്തിന്റെ വിഷയം. വിഎസ്എസ്സി, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്സി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഎസ്ടി), ഇൻ-സ്പേസ് (ഐഎൻ-എസ്പിഎസിഇ) എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രിൻസിപ്പൽ . പ്രമോദ് കെ.വി. സ്വാഗതം പറയുന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് സുരേഷ് കുമാർ ആർ. അധ്യക്ഷ പ്രസംഗം നടത്തും. വൈസ് പ്രിൻസിപ്പൽ ഫ്രീഡ മേരി ജെ.എം. നന്ദി പ്രസംഗം നടത്തും. ശില്പശാലയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഒരു ക്വിസ് മത്സരവും നടത്തും.
മെഗാ പ്രദർശനം 16 വരെ
ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി വിഎസ്എസ്സി, എൽപിഎസ്സി എന്നിവയുടെ സഹകരണത്തോടെ ഒരു മെഗാ പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 14, 15, 16 തീയതികളിലായി നടക്കുന്ന പ്രദർശനം വിഎസ്എസ്സി ഡെപ്യൂട്ടി ഡയറക്ടറും, സോണൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ പി.കെ. അബ്രഹാം ഉദ്ഘാടനം ചെയ്യും.
പൊതുജനങ്ങൾക്കും മറ്റു സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും രാവിലെ 10:00 മുതൽ വൈകിട്ട് 5:00 വരെ പ്രദർശനത്തിൽ പങ്കെടുക്കാം. രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഈ പ്രദർശനത്തിൽ ലഭ്യമാകും.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…