Spirituality

നാട്യപഥം : ശില്പശാലയും കൂടിയാട്ടവും ; ചെങ്ങന്നൂർ കഥകളി ആസ്വാദനക്കളരി പേരിശ്ശേരി തൃക്കയിൽ നാളെ ശ്രീരാമകഥാനുബന്ധിയായി ബാലിവധം കൂടിയാട്ടം അരങ്ങേറും

ചെങ്ങന്നൂർ കഥകളി ആസ്വാദനക്കളരി പേരിശ്ശേരി തൃക്കയിൽ ക്ഷേത്രവുമായി സഹകരിച്ചുകൊണ്ട് മാസംതോറും നടത്തിവരുന്ന ശ്രീകൃഷ്ണ ചരിതം നങ്ങ്യാർകൂത്തിന്റെ സഫലമായ സമാപ്തിയിൽ നാളെ ശ്രീരാമകഥാനുബന്ധിയായി ബാലിവധം കൂടിയാട്ടം നടത്തുന്നു. ഓണാട്ടുകര ഉൾപ്പെടുന്ന മദ്ധ്യതിരുവിതാംകൂറിന്റെ സഹൃദയ പാരമ്പര്യത്തെ ഉണർത്താനുതകും വിധം ശില്പശാലകളും പ്രഭാഷണങ്ങളും സംവാദങ്ങളും ഒപ്പം രംഗാവതരണങ്ങളുമായി ഒരു മുഴുദിന പരിപാടിയാണ് വിഭാവനം ചെയ്യുന്നത്.

നാളെ രാവിലെ 9.30 ന് കലാമണ്ഡലം രതീഷ് ഭാസിന്റെ മിഴാവ് മേളത്തോടെയാണ് കലാപരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് 10 മണിക്ക് ഡോ. വിശ്വനാഥൻ നമ്പൂതിരി നാട്യപഥത്തിന്റെ തിരിതെളിക്കും. 10 .30 ന് കലാമണ്ഡലം ജിഷ്ണുപ്രതാപ് നയിക്കുന്ന ചൊല്ലിയാട്ടം ( കൂടിയാട്ടത്തിന്റെ രംഗാവതരണക്രിയകൾ ) ഉണ്ടായിരിക്കും. ശേഷം ഉച്ചയ്ക്ക് 2 മണിക്ക് ഡോ. കലാമണ്ഡലം കൃഷ്ണേന്ദുവിന്റെ നേതൃത്വത്തിൽ കൂടിയാട്ടത്തിന്റെ മെയ്യും മുഖവും എന്ന വിഷയത്തിൽ സംവാദം നടക്കും.

തുടർന്ന് 4 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ആസ്വാദനക്കളരിയുടെ സെക്രട്ടറിയായ ഹരിശർമ്മ സ്വാഗതം നിർവഹിക്കും. കൂടാതെ, സാംസ്‌കാരിക സമ്മേളനത്തിന്റെ അധ്യക്ഷപദം അലങ്കരിക്കുന്നത് ആസ്വാദനക്കളരിയുടെ പ്രസിഡന്റായ ഉണ്ണികൃഷ്ണപിള്ളയാണ്. സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം കൂടിയാട്ട കലാകേന്ദ്രത്തിന്റെ ഡയറക്ടറായ ഡോ.കണ്ണൻ പരമേശ്വർ നൽകും. തുടർന്ന് 5 .30 ന് രംഗധ്വനി കൂടിയാട്ട കലാകേന്ദ്രത്തിന്റെ ബാലിവധം കൂടിയാട്ടത്തോടെ കലാപരിപാടികൾ അവസാനിക്കുന്നു.

anaswara baburaj

Recent Posts

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

3 mins ago

ചാർധാം യാത്ര; കേദാർനാഥിന്റെ കവാടങ്ങൾ തീർത്ഥാടകർക്കായി തുറന്നു; താഴ്വരയിൽ ഭക്തജനപ്രവാഹം!

ഡെറാഡൂൺ: ചാര്‍ധാം യാത്രയുടെ ഭാഗമായി കേദാര്‍നാഥ് ധാം തുറന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേദാര്‍നാഥ് ധാം ഭക്തര്‍ക്കായി തുറക്കുന്നത്.…

13 mins ago

ജനസംഖ്യാ റിപ്പോർട്ട്‌ ചർച്ചയാക്കി ബിജെപി! എതിർത്ത് ഓവൈസി! |OTTAPRADHAKSHINAM|

ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്‌! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…

9 hours ago

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി

താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !

10 hours ago

മേയര്‍ക്കെതിരേ കേസെടുത്ത പോലീസ് ഡ്രൈവര്‍ യദുവിന്റെ മൊഴിയെടുത്തു,അതു ചോദ്യം ചെയ്യലായിരുന്നുവെന്ന് യദു

കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…

10 hours ago

ഹരിയാനയിൽ വീണ്ടും ട്വിസ്റ്റ് !നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട് !സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായേക്കും

മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…

10 hours ago