കൊച്ചി : നവ കേരള സദസിനായി പറവൂര്‍ നഗരസഭാ സെക്രട്ടറി അനുവദിച്ച തുക സ്വകാര്യ കമ്പനി തിരിച്ചടച്ചു. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് ഒരു ലക്ഷം രൂപയാണ് അത്താണിയിലെ സിനാരിയോ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നഗരസഭ അക്കൗണ്ടിലേക്ക് തിരിച്ചടച്ചത്.
പ്രതിപക്ഷ നേതാവിൻ്റെ മണ്ഡലത്തിലെ നവകേരളയാത്രയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭ പണം അനുവദിച്ചത് വന്‍ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് നഗരസഭ കൗണ്‍സില്‍ തീരുമാനം റദ്ദാക്കുകയായിരുന്നു. എന്നാല്‍, തീരുമാനം റദ്ദാക്കാന്‍ തയ്യാറാകാതെ സെക്രട്ടറി പണം നല്‍കി. നേരത്തെ വന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് നടപടിയെന്നായിരുന്നു വാദം. തദ്ദേശ സ്ഥാപനങ്ങള്‍ ഒരു ലക്ഷം രൂപ നവകേരളാ സദസിനായി സംഭാവനയായി നല്‍കണമെന്നായിരുന്നു സെക്രട്ടറിമാര്‍ക്കുള്ള സര്‍ക്കാരിൻ്റെ ഉത്തരവ്.
എന്നാല്‍ ഈ കേസ് പരിഗണിച്ച കോടതി സെക്രട്ടറിയുടെ നടപടി തെറ്റാണെന്നും കൗണ്‍സില്‍, ചെയര്‍മാന്‍ എന്നിവരുടെ നിര്‍ദേശം കൂടാതെ അത്തരത്തില്‍ നഗരസഭയുടെ തനത് വിഹിതം ഉപയോഗിക്കാനാവില്ലെന്ന് കോടതി വിധിക്കുകയായിരുന്നു. പണം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിയമ വിരുദ്ധമാണെന്നും കോടതി വിധിച്ചിരുന്നു.
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…