navaratrii
നവരാത്രിയുടെ അഞ്ചാം ദിവസം നവദുർഗാസങ്കൽപത്തിൽ ദേവിയെ ആരാധിക്കുന്നതു സ്കന്ദമാതാ എന്ന ഭാവത്തിലാണ്. മടിയിൽ സുബ്രഹ്മണ്യ കുമാരനെ ഇരുത്തി മാതൃവാത്സല്യം തുടിക്കുന്ന ദേവീഭാവമാണത്. മുരുകന്‍ അഥവാ സ്‌കന്ദന്‍ ഉപാസനചെയ്തിരുന്നത് ശിവപാര്‍വതീയുഗ്മത്തെ ആയിരുന്നതുകൊണ്ട് ദേവിയെ ‘സ്‌കന്ദമാതാ’ എന്ന് ‘മുരുകസമ്പ്രദായ’ക്കാര്‍ എന്ന് വിളിക്കുന്നു. സുബ്രഹ്‌മണ്യ സമ്പ്രദായത്തില്‍ ഉപാസിച്ചു വന്നിരുന്ന ദേവിയുടെ രൂപമാണ് ‘സ്‌കന്ദമാതാ’ എന്നറിയപ്പെടുന്നത്. ഈ ഭാവത്തെ ആരാധിക്കുന്നത് ക്ഷേമ- ഐശ്വരങ്ങള്‍ക്ക് കാരണമാകുമെന്ന് കരുതുന്നുണ്ട്.
ഈ ഭാവത്തിലുള്ള പൂജ ദാമ്പത്യപരമായ അഭീഷ്ടസിദ്ധികള്‍ക്ക്, വിശേഷിച്ചും ദീര്‍ഘദാമ്പത്യത്തിന്, വളരെ വിശേഷമാണെന്ന് പഴമക്കാര്‍ വിശ്വസിച്ചു പോരുന്നു. സന്താനലബ്ദിക്കായി ദമ്പതികള്‍ ദേവിയെ ആരാധിച്ചു പോരുന്നു.
സ്‌കന്ദനെ മടിയിലിരുത്തി ലാളിക്കുന്ന മാതൃഭാവമാണ് ദേവിക്ക്. നാലുകൈകളാണ് ദേവിക്കുളളത്. വലതുകൈകളിലൊന്നില്‍ ആറു ശിരസോടുകൂടിയ ബാലമുരുകനും മറ്റേതില്‍ താമരപൂവുമാണ്. ഇടതുകൈകളില്‍ വരമുദ്രയും താമരപൂവുമാണ്. സിംഹമാണ് ദേവിയുടെ വാഹനം.
ചൊവ്വാദോഷമുള്ളവര്‍ സ്‌കന്ദമാതായെ ആരാധിച്ചാല്‍ ദോഷശാന്തി ലഭിക്കുമെന്ന് പറയപ്പെടുന്നു. ചുവന്ന നിറത്തിലുള്ള പൂക്കളാണ് ദേവിക്ക് പ്രിയം.
നവരാത്രിയുടെ അഞ്ചാം ദിവസം ഭക്തര്‍ അതിരാവിലെ കുളിച്ച് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നു. നല്ല ആരോഗ്യം, പോസിറ്റിവിറ്റി, സന്തോഷം എന്നിവയുടെ പ്രതീകമായാണ് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളെ കരുതുന്നത്. തുടര്‍ന്ന് ഭക്തര്‍ ദേവിയുടെ വിഗ്രഹത്തില്‍ മഞ്ഞ പുഷ്പങ്ങള്‍, ഗംഗാജലം, കുങ്കുമം, നെയ്യ് എന്നിവ സമര്‍പ്പിക്കുകയും ചെയ്യുന്നു.
സ്‌കന്ദമാതാവിനെ പൂര്‍ണ്ണ ഭക്തിയോടെ ആരാധിക്കുന്നവര്‍ക്ക് സന്തോഷവും ഐശ്വര്യവും ശക്തിയും നല്‍കി അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. വാഴപ്പഴ പ്രസാദം നല്‍കി നിങ്ങള്‍ക്ക് സ്‌കന്ദമാതാവിനെ പ്രസാദിപ്പിക്കാം.
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…
ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…
മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…