ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഗ്നേശ് ശിവനുമായുള്ള വിവാഹം ഉടന്‍.ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി താരം തന്നെയാണ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്. ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. എന്‍ഗേജ്‌മെന്റ് റിംഗ് കാണിച്ചുകൊണ്ടാണ് അഭിമുഖത്തിനിടെ നയന്‍സ് ഇക്കാര്യം തുറന്നുപറഞ്ഞത്. എന്നാല്‍ വിവാഹം എന്നാണെന്ന് താരം വ്യക്തമാക്കിയിട്ടില്ല. നിശ്ചയം പോലെ വിവാഹം രഹസ്യമാക്കില്ലെന്ന് നയന്‍സ് ഉറപ്പുനല്‍കുന്നു.
ഇരുവരുമുള്ള നീണ്ടകാലത്തെ പ്രണയം പല ഗോസിപ്പുകള്‍ക്കും വഴി വെച്ചിരുന്നു. വിവാഹം സംബന്ധിച്ച ചോദ്യങ്ങള്‍ക്കെല്ലാം താരം പല വേദികളിലും ഒഴിഞ്ഞു മാറുകയായിരുന്നു.വിഗ്നേശ് സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ആയിരുന്നു ഇരുവരും സൗഹൃദത്തിലായത്. രണ്ടുപേരും ഒരുമിച്ച് നിര്‍മാണ രംഗത്തേക്ക് കൂടി ചുവടുവെച്ചതോടെ പ്രണയത്തിലേക്ക്കൂടി വഴിമാറിയെന്നാണ് കിംവദന്തി. അടുത്തിടെ നയന്‍സ് നായികയായി പുറത്തിറങ്ങിയ നെട്രിക്കണ്‍ എന്ന ചിത്രം വിഗ്നേഷായിരുന്നു നിര്‍മിച്ചിരുന്നത്. ഏതായാലും സൗഹൃദവും പ്രണയവും വിവാഹത്തില്‍ കലാശിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് നയന്‍സിന്റെ ആരാധാകര്‍.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…