NDA with strength in Rajya Sabha! JP Nadda was appointed as the leader of the Rajya Sabha
ദില്ലി: ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യന്ത്രിയുമായ ജെ.പി നദ്ദയെ രാജ്യസഭാ നേതാവായി നിയമിച്ചു. രണ്ടാം മോദി സർക്കാരിൽ പീയൂഷ് ഗോയലായിരുന്നു രാജ്യസഭാ നേതാവിന്റെ ചുമതല നിർവഹിച്ചിരുന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് ഗുജറാത്തിൽ നിന്ന് മത്സരിച്ച് നദ്ദ രാജ്യസഭയിലെത്തിയത്. അദ്ദേഹം ആദ്യമായി രാജ്യസഭാംഗമാകുന്നത് 2012-ലായിരുന്നു. അതിന് മുൻപ് ഹിമാചലിൽ നിന്നുള്ള ജനപ്രതിനിധിയായിരുന്നു നദ്ദ. ബിലാസ്പൂരിൽ നിന്ന് 1993, 1998, 2007 എന്നീ വർഷങ്ങളിൽ അദ്ദേഹം ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 1998ലും 2003ലും കേന്ദ്ര ആരോഗ്യമന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു.
2014ൽ അമിത് ഷാ ദേശീയ അദ്ധ്യക്ഷനായപ്പോൾ ബിജെപി പാർലമെന്റററി ബോർഡിലും നദ്ദ അംഗമായി. പിന്നീട് 2020ൽ അമിത് ഷാ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് തൽസ്ഥാനത്തേക്ക് നദ്ദയെത്തുന്നത്. വീണ്ടും കേന്ദ്രമന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിൽ പാർട്ടി അദ്ധ്യക്ഷ സ്ഥാനം നദ്ദ ഒഴിഞ്ഞേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. രാസവള മന്ത്രാലയത്തിന്റെ ചുമതലയും നദ്ദയ്‌ക്കാണ്.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…