India

ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിൽ വിപുലമായ പദ്ധതി; യുക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളുമായി സഹകരിച്ച് തിരിച്ചെത്തിക്കാന്‍ ശ്രമവുമായി കേന്ദ്രസർക്കാർ; ഏകോപനത്തിന് പ്രത്യേക പത്തംഗ സംഘം

റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ അതിര്‍ത്തി രാജ്യങ്ങളുമായി സഹകരിച്ച് തിരിച്ചെത്തിക്കാന്‍ ശ്രമം നടത്തി ഭാരതം. ഇതിന്റെ ഏകോപനത്തിനായി യുക്രൈനിന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രത്യേക പത്തംഗ സംഘത്തെ അയച്ചു. ഹംഗറി, പോളണ്ട്, സ്ലൊവാക്യ എന്നീ നാലു രാജ്യങ്ങളിലേക്കാണ് പ്രത്യേക സംഘത്തെ അയച്ചത്.

എന്നാൽ അതിനിടെ യുക്രൈനിലെ ചെര്‍ണോബിലിലും റഷ്യന്‍ സേനയെത്തി. അവിടത്തെ ആണവ അവശിഷ്ട സമ്പരണ കേന്ദ്രം റഷ്യന്‍ സേന തകര്‍ത്തതായാണ് പുറത്തുവരുന്ന സൂചന.

അതേസമയം, റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിർണ്ണായക നീക്കവുമായി ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ഇന്ന് രാത്രി അദ്ദേഹം ആശയവിനിമയം നടത്തും.

തുടർന്ന് യുക്രൈന്‍ ആക്രമണവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നിലപാട് മോദി പുടിനോട് വിശദീകരിക്കും. ഇന്ത്യന്‍ പൗരന്മാരുടെ നാട്ടിലേക്കുള്ള മടക്കം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. റഷ്യ തന്നെയാണ് ഇത്തരത്തിലുള്ള ചര്‍ച്ച വേണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടത്.

എന്നാൽ റഷ്യയെ തൊട്ടാല്‍ ഇതുവരെ കാണാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പുടിന്‍. റഷ്യന്‍ അധിനിവേശം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യുഎന്‍ പ്രതിനിധി സഭ വിളിക്കണമെന്നാണ് യുക്രൈന്റെ ആവശ്യം. എന്നാൽ ആണവ ശക്തിയായ റഷ്യ തങ്ങളെ നശിപ്പിക്കുന്നുവെന്നും അധിനിവേശം നടത്തുന്നവരെ യുഎന്‍ തടയണമെന്നും യുക്രൈന്‍ ആവശ്യപ്പെടുന്നുണ്ട്.

B4 Admin

Recent Posts

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

21 minutes ago

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…

1 hour ago

വിമാനം തകര്‍ക്കാനാണ് ആഗ്രഹിച്ചത്. മരണത്തെ ഭയമില്ല. ഹമാം അല്‍ ഹമ്മാമിയുടെ മൊഴി പുറത്ത്

ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…

1 hour ago

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

5 hours ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

8 hours ago

അമേരിക്കയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഭക്തരും പൂജാരിമാരും ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം നടന്നത്

അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…

8 hours ago