Categories: Kerala

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസ്: മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചെന്ന് തൊടുപുഴ സിജെഎമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച പറ്റിയെന്ന് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ റിപ്പോര്‍ട്ട്. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചല്ല രാജ്‍കുമാറുമായി ബന്ധപ്പെട്ട കേസ് ഇടുക്കി മജിസ്ട്രേറ്റ് കൈകാര്യം ചെയ്തതെന്നാണ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തൽ. 24 മണിക്കൂറിലധികം പ്രതിയെ കസ്റ്റഡിയിൽ സൂക്ഷിച്ചത് മജിസ്‌ട്രേറ്റ് ശ്രദ്ധിച്ചില്ല, പൊലീസിനോട് വിശദീകരണം തേടിയില്ല, ആശുപത്രിരേഖകൾ പരിശോധിച്ചില്ല, ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗിയായിരുന്നിട്ടും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാനോ പൊലീസിനോട് വിശദീകരണം ചോദിക്കാനോ ഇടുക്കി മജിസ്ട്രേറ്റ് തയ്യാറായില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിൽ പരാമര്‍ശം ഉണ്ട്.

പ്രതിയെ മജിസ്ട്രേറ്റ് കണ്ടത് രാത്രി പത്ത് നാൽപ്പതിനാണ്. അതും ജീപ്പിനുള്ളിൽ വച്ചാണ്. വീട്ടിലേക്ക് പ്രതിയെ കൊണ്ടുവരേണ്ടതായിരുന്നു എങ്കിലും അത് മജിസ്ട്രേറ്റ് ചെയ്തില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

ഇതിന് മുന്‍പും രശ്മി രവീന്ദ്രന്‍റെ ഭാഗത്തുനിന്ന് സമാന വീഴ്ചയുണ്ടായിട്ടുണ്ടെന്നും സി.ജെ.എം. ചൂണ്ടിക്കാണിക്കുന്നുണ്ട്. മെയ് മാസത്തില്‍ കാളിയാര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ ഹാജരാക്കിയപ്പോഴും സമാനമായ രീതിയിലായിരുന്നു പരിശോധന നടത്തിയത്. ഇക്കാര്യത്തില്‍ വീഴ്ച ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ, സി.ജെ.എം അന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍ മജിസ്‌ട്രേറ്റിന്‍റെ ഭാഗത്തുനിന്ന് സംഭവിച്ചത് ജാഗ്രതക്കുറവാണെന്ന് മാത്രമായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം.

admin

Recent Posts

മഹാ വികാസ് അഘാഡി സഖ്യമല്ല, മഹാ വിനാശ് അഘാഡി സഖ്യം ! എൻഡിഎയുടെ വിജയം തെളിയിക്കാൻ പ്രതിപക്ഷത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി

മുംബൈ : എൻഡിഎ സർക്കാരിന് മഹാ വികാസ് അഘാഡിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി. എൻഡിഎ…

24 mins ago

ഇടത് വലത് മുന്നണികൾ കേരളത്തിൽ മുസ്ലീം പ്രീണനം നടത്തുന്നു! ആഞ്ഞടിച്ച് വെള്ളാപ്പള്ളി |Vellapally Natesan

ഇടത് വലത് മുന്നണികൾ കേരളത്തിൽ മുസ്ലീം പ്രീണനം നടത്തുന്നു! ആഞ്ഞടിച്ച് വെള്ളാപ്പള്ളി |Vellapally Natesan

29 mins ago

ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി ? |rishi sunak

ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി ? |rishi sunak

31 mins ago

പാർട്ടി മാറി ചിന്തിക്കണം ; ജനങ്ങളെ കേൾക്കാൻ തയാറാകണം ! തെരഞ്ഞെടുപ്പിൽ പാർട്ടി അനുഭാവികളുടെ വോട്ട് പോലും കിട്ടിയില്ല ; തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്

എറണാകുളം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിയിൽ പാർട്ടിക്കെതിരെ തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്. തെരഞ്ഞെടുപ്പിൽ പാർട്ടി…

45 mins ago

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; ശല്യം ചെയ്ത യുവാവിനെ മർദ്ദിച്ച് 23കാരി, ശേഷം മാസ് ഡയലോഗും!

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട് പോകുന്ന കെഎസ്ആർടിസി ബസിൽ വച്ചാണ് 23കാരിക്ക്…

1 hour ago

ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ

ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ

2 hours ago