Neeraj Chopra receives personalised Mahindra XUV700 after Olympic heroics
പാരാലിമ്പിക്‌സില്‍ ഭാരതത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ താരങ്ങളെ ആദരിക്കുന്നതിനായി ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര പ്രഖ്യാപിച്ചിരുന്ന എസ്.യു.വി. 700 എസ്.യു.വിയുടെ പ്രത്യേക പതിപ്പ് താരങ്ങള്‍ക്ക് കൈമാറി തുടങ്ങി. പാരാലിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയ സുമിത് ആന്റിലിന് എക്‌സ്.യു.വി. 700 ജാവലിൻ എഡിഷന്‍ കൈമാറിയിരുന്നു.
ഇതിനു പിന്നാലെ ഈ വർഷമാദ്യം ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ട്രാക്ക് ആൻഡ് ഫീൽഡ് സ്വർണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്ന XUV700 സമ്മാനിച്ചു.
ഇപ്പോഴിതാ മഹീന്ദ്ര XUV700 സ്വീകരിച്ചതിന് ശേഷം നീരജ് ചോപ്ര തന്റെ സമ്മാനമായി കിട്ടിയ കാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ നൽകിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. “നന്ദി ആനന്ദ് മഹീന്ദ്ര ജി”ചില പ്രത്യേക കസ്റ്റമൈസേഷനോടുകൂടിയ പുതിയ സെറ്റ് വീലുകൾക്ക്! ഞാൻ ഉടൻ തന്നെ ഒരു കറക്കത്തിനായി കാർ പുറത്തെടുക്കാൻ കാത്തിരിക്കുകയാണ്”. എന്നാണ് നീരജ് ചോപ്ര കുറിച്ചത്.
87.58 മീറ്റർ എറിഞ്ഞ് ജാവലിൻ ത്രോയിൽ ചരിത്രപരമായ സ്വർണ്ണ മെഡൽ നേടിയ 23 കാരനാണ് ചോപ്ര. തന്റെ പുതിയ കാറിന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്തതിനോടൊപ്പം, ജാവലിൻ ത്രോയുടെ ഒരു സ്റ്റിക്കറും “87.58” എന്ന സംഖ്യയെയും ചോപ്ര പ്രശംസിച്ചു.
അതേസമയം ചോപ്രയുടെ ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ട് മഹീന്ദ്രയും രംഗത്ത് എത്തി. “ഞങ്ങളുടെ സ്വന്തം ജാവലിൻ നിങ്ങളുമായി പങ്കിടാനുള്ള പദവി ഞങ്ങൾക്ക് നൽകിയതിന് നന്ദി! ശക്തി നിങ്ങളോടൊപ്പമുണ്ടാകട്ടെ…എപ്പോഴും” എന്നാണ് മഹിന്ദ്ര കുറിച്ചത്.
ഈ വർഷം ടോക്കിയോ ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും ഇന്ത്യ മികച്ച നേട്ടമുണ്ടാക്കിയതിന് പിന്നാലെ ജാവലിൻ കളിക്കാർക്ക് സംഭാവന എന്ന നിലയിൽ പുതിയ മഹീന്ദ്ര XUV700 സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജാവലിന്‍ ത്രോ താരങ്ങളായ നീരജ് ചോപ്ര, സുമതി ആന്റില്‍ എന്നിവര്‍ക്കും ഷൂട്ടിങ്ങ് താരമായ ആവനി ലേഖ്‌റയ്ക്കുമാണ് മഹീന്ദ്ര എക്‌സ്.യു.വി.700 നല്‍കുമെന്ന് അറിയിച്ചിരുന്നത്.
മഹീന്ദ്രയില്‍ നിന്ന് ഏറ്റവുമൊടുവില്‍ വിപണിയില്‍ എത്തിയ വാഹനമാണ് എക്‌സ്.യു.വി.700 എസ്.യു.വി. അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 50000 ബുക്കിങ്ങുകളാണ് ഈ വാഹനത്തിന് ലഭിച്ചിട്ടുള്ളത്. ഇതിനോടകം 65,000 ആളുകളാണ് ഈ വാഹനം ബുക്കുചെയ്ത് കാത്തിരിക്കുന്നത്. എക്‌സ്.യു.വി.700 പെട്രോള്‍ മോഡലുകളുടെ വിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചെങ്കിലും ഡീസല്‍ മോഡലിന് ഇനിയും കാത്തിരിക്കണം.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…