ദില്ലി: സമാജ് വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖര്‍ രാജ്യസഭാ അംഗത്വം രാജിവച്ചു. മുന്‍ പ്രധാനമന്ത്രി ചന്ദ്ര ശേഖറിന്റെ മകനാണ് നീരജ് ശേഖര്‍. ഇയാളുടെ രാജി രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു അംഗീകരിച്ചു. ബിജെപിയില്‍ ചേരുന്നതിന്റെ ഭാഗമായിട്ടാണ് നീരജ് ശേഖര്‍ രാജ്യസഭാ അംഗത്വം രാജിവെച്ചത്. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അനുരാഗ് ഠാക്കൂറിനൊപ്പംമെത്തിയാണ് നീരജ് രാജിക്കത്ത് കൈമാറിയത്.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബല്ലിയ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ടതിന് പിന്നാലെ നീരജ് ശേഖറിനെ സമാജ് വാദി പാര്‍ട്ടി രാജ്യസഭയിലേക്ക് തിരഞ്ഞെടുത്ത് അയക്കുകയായിരുന്നു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് 2007-ല്‍ ബല്ലിയയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് അദ്ദേഹം ആദ്യം ലോക്‌സഭയിലെത്തിയത്. 2009-ല്‍ സീറ്റ് നിലനിര്‍ത്തിയെങ്കിലും 2014-ല്‍ പരാജയപ്പെട്ടു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…