ദില്ലി: അഖിലേന്ത്യ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം (NEET) പ്രസിദ്ധീകരിച്ചു. രാജസ്ഥാന് സ്വദേശി നളിന്‍ ഖണ്ഡേവാള്‍ 720 ല്‍ 701 മാര്‍ക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. ദില്ലിയില്‍ നിന്നുള്ള ഭവിക് ബന്‍സാല്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അക്ഷത് കൗശിക് എന്നീ വിദ്യാര്‍ഥികള്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി. ഇരുവര്‍ക്കും 700 മാര്‍ക്കാണ് ലഭിച്ചത്.
14,10,755 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 7,97,042 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി.
മെയ് അഞ്ചിനാണ് ഇക്കൊല്ലത്തെ NEET പരീക്ഷ നടന്നത്. കര്‍ണാടയില്‍ ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് എത്താന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്കും ഒഡീഷയില്‍ ഫോണി ചുഴലിക്കാറ്റിനെ തുടര്‍ന്ന് പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്ഥികല്ക്കുമായി മെയ് 20 ന് വീണ്ടും പരീക്ഷ നടത്തിയിരുന്നു.
പ്രവേശന പരീക്ഷയുടെ ഫൈനല്‍ ആന്‍സര്‍ കീ ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പ് NTA പ്രസിദ്ധീകരിച്ചിരുന്നു.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…
പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp
തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…
ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…
തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…