തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് നടക്കും. രാജ്യത്തെ 1265 കോളേജിലെ 1,58,002 മെഡിക്കൽ സീറ്റിലെ പ്രവേശനത്തിന് നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന പരീക്ഷയ്‌ക്ക് 16 ലക്ഷത്തിലേറെപ്പേർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമായി 202 കേന്ദ്രങ്ങളാണ് പരീക്ഷയ്ക്കുള്ളത്.
ഇതാദ്യമായി മലയാളത്തിലും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇത്തവണ നീറ്റ് പരീക്ഷ നടത്തുന്നത്. കേരളത്തിൽ സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, അങ്കമാലി,തൃശൂര്‍,പാലക്കാട്, മലപ്പുറം,കോഴിക്കോട് ,കണ്ണൂര്‍,കാസര്‍കോട് നഗര കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.
202 നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ പകൽ രണ്ടുമുതൽ അഞ്ചുവരെയുള്ള പരീക്ഷയ്‌ക്ക് കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം. നേരത്തേ ഡൗണ്‍ലോഡ് ചെയ്തവരും എന്‍.ടി.എ. നീറ്റ്(യു.ജി) വെബ്‌സൈറ്റില്‍നിന്ന് പുതിയ അഡ്മിഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. വെബ്‌സൈറ്റില്‍നിന്ന് അഡ്മിഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ എന്തെങ്കിലും പ്രയാസം നേരിടുന്നവര്‍ 011 40759000 എന്ന ടെലിഫോണ്‍ നമ്പറിലോ neet@nta.ac.in എന്ന ഇ മെയില്‍ ഐ.ഡിയിലോ പരാതിപ്പെടണം.
മൊബൈൽ ഫോണ്‍, ബ്ലൂടൂത്ത്, ബാഗുകള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവ പരീക്ഷാ ഹാളില്‍ അനുവദിക്കില്ല. ഡ്രസ്കോഡ് പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…