Kerala

സമകാലിക വിഷയങ്ങളിൽ അറിവിന്റെ ആഴങ്ങളിലേക്ക് വീണ്ടും നേതി നേതി; മാറുന്ന ഇന്ത്യ ചൈന ബന്ധത്തെ കുറിച്ച് പ്രമുഖർ പങ്കെടുക്കുന്ന സെമിനാർ നവംബർ 26 ന് തിരുവനന്തപുരത്ത്; തത്സമയ സംപ്രേക്ഷണവുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവനന്തപുരം: സമകാലിക വിഷയങ്ങളിൽ അറിവിന്റെ ആഴങ്ങളിലേക്ക് വെളിച്ചവീശുന്ന നേതി നേതി സെമിനാർ വീണ്ടും. മാറുന്ന ഇന്ത്യ ചൈന ബന്ധമാണ് നവംബർ 26 ന് നടക്കുന്ന സെമിനാറിന്റെ വിഷയം. പ്രശസ്‌ത കോളംനിസ്റ്റും ഐ ഐ ടി മദ്രാസ് അദ്ധ്യാപകനുമായ പ്രൊഫ. രാജീവ് ശ്രീനിവാസൻ, കേരള സർവ്വകലാശാല പ്രോഗ്രാം ഡയറക്ടർ ഡോ. സി എ ജോസുകുട്ടി തുടങ്ങിയവർ വിഷയത്തിൽ പ്രഭാഷണം നടത്തും. തത്വമയി ടി വി എം ഡി യും ചീഫ് എഡിറ്ററുമായ രാജേഷ് പിള്ള മോഡറേറ്ററായിരിക്കും. തിരുവനന്തപുരം കവടിയാർ ചേംബർ ഹാളിൽ വൈകുന്നേരം നാലുമണിക്കാണ് സെമിനാർ. സെമിനാറിന്റെ തത്സമയ സംപ്രേക്ഷണം തത്വമയി നെറ്റ്‌വർക്കിൽ ഉണ്ടായിരിക്കും.

ദീർഘകാലം വഷളായിരുന്ന നയതന്ത്ര ബന്ധമായിരുന്നു ഇന്ത്യയും ചൈനയും തമ്മിലുണ്ടായിരുന്നത്‌. 2020 ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. വർഷങ്ങളോളം ഇരു സേനകളും നിയന്ത്രണരേഖയിൽ പലയിടത്തും മുഖാമുഖം നിന്നിരുന്നു. എന്നാൽ നയതന്ത്ര തലത്തിലും സൈനിക തലത്തിലും നടന്ന ചർച്ചകളുടെ ഫലമായി ഇവിടങ്ങളിൽ സേനാ പിന്മാറ്റം പൂർത്തിയാക്കി ഇരുരാജ്യങ്ങളും പെട്രോളിങ് പുനരാരംഭിച്ചിരുന്നു. ഇന്ത്യ ചൈന ബന്ധത്തിൽ ഉണ്ടാകുന്ന പുരോഗതിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

Kumar Samyogee

Recent Posts

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

14 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

14 hours ago

‘G.O.A.T ടൂർ ഇന്ത്യ!!ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും ! നേരിൽ കാണാൻ ടിക്കറ്റ്നിരക്ക് 10 ലക്ഷം രൂപ ! സമൂഹ മാദ്ധ്യമത്തിൽ പ്രതിഷേധവുമായി ആരാധകർ

കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…

14 hours ago

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…

15 hours ago

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…

15 hours ago

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം ! പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…

16 hours ago