തിരുവനന്തപുരം: അനന്തപുരിയുടെ വിജ്ഞാന സമൂഹം കാത്തിരുന്ന നേതി നേതി സെമിനാർ ഞായറാഴ്ച. തിരുവനന്തപുരം തമ്പാനൂർ ഹോട്ടൽ കോർഡിയൽ സ്വപാനത്തിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് കോൺക്ലേവ്. പരിപാടി തത്വമയി തത്സമയം സംപ്രേഷണം ചെയ്യും
നേതി നേതിയുടെ അദ്ധ്യക്ഷനും മുൻ ഇൻസ്‌പെക്ടർ ജനറലുമായ എസ് ഗോപിനാഥിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നുറുൽ ഇസ്ലാം യൂണിവേഴ്സിറ്റി വൈസ് ചാൻസിലറും മുൻ ഡി ആർ ഡി ഒ ഡയറക്ടർ ജനറലുമായ ഡോ. ടെസ്സി തോമസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. മുൻ കേരളാ പോലീസ് മേധാവി ഡോ ടി പി സെൻകുമാർ മുഖ്യ പ്രഭാഷണം നടത്തും.
ഹിന്ദുത്വത്തിന്റെ ഉയർച്ച എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസിലറും മുൻ പി എസ് സി ചെയർമാനുമായ ഡോ കെ എസ് രാധാകൃഷ്ണൻ, അഭിനവ ഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസ് ഡയറക്ടർ ആർ രാമാനന്ദൻ എന്നിവർ പങ്കെടുക്കും. മുതിർന്ന മദ്ധ്യമപ്രവർത്തകൻ ജി കെ സുരേഷ്ബാബു ചർച്ചയിൽ മോഡറേറ്റർ ആയിരിക്കും.സമാപന സമ്മേളനം മുൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്യും
വിവരങ്ങളുടെ പ്രളയവും എന്നാൽ വ്യക്തതയുടെ അഭാവവും നിഴലിക്കുന്ന ഈ കാലഘട്ടത്തിൽ ബൗദ്ധിക സമഗ്രതയുടെയും, സൃഷ്ടിപരമായ ചർച്ചകളുടെയും ആശയ സമൃദ്ധമായ സംവാദങ്ങളുടെയും ദീപനാളമായി പ്രവർത്തിക്കുന്ന സംഘടനയാണ് നേതി നേതി. ചിന്തോദ്ദീപങ്ങളായ നിരവധി സെമിനാറുകളും ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്ന നേതി നേതി വിഷയ വിദഗ്ധരേയും വിജ്ഞാന ദാഹികളെയും വിവര വിനിമയത്തിനായി ഒരുമിപ്പിക്കുന്നു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…