ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളുടെ വെളിപ്പെടുത്താത്ത വശങ്ങൾക്കൂടി ചർച്ചചെയ്യുക, മുന്നോട്ടുള്ള പാത പ്രകാശിപ്പിക്കുക, സത്യാന്വേഷണത്തിൽ കൂട്ടായ ജ്ഞാനം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ച് നേതി നേതി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നമുക്ക് സംസാരിക്കാം (Lets Talk) എന്ന സെമിനാർ പരമ്പരയുടെ ഭാഗമായി വഖഫ് നിയമത്തിൻ്റെ സങ്കീർണ്ണതകൾ, അതിൻ്റെ ഉത്ഭവം, നിലവിലെ പ്രത്യാഘാതങ്ങൾ, വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ മെച്ചപ്പെട്ട സുതാര്യത ഉറപ്പാക്കുന്നതിനുള്ള ഭേദഗതികളുടെ അടിയന്തിര ആവശ്യകത മുതലായവ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ “വഖഫ് നിയമം പ്രശ്നങ്ങളും വെല്ലുവിളികളും” എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുന്നു.
വരുന്ന 26ന് ശനിയാഴ്ച (26/10/2024) വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം കവടിയാർ ചേംബർ ഹാളിലാണ് ചർച്ച നടക്കുന്നത്.
നിയമ വിദഗ്ധൻ അഡ്വ.ശങ്കു ടി ദാസ്, സാമൂഹിക നിരീക്ഷകൻ എ.പി.അഹമ്മദ്, CASA ജനറൽ സെക്രട്ടറി കെവിൻ പീറ്റർ, എന്നിവർ ചർച്ചയിൽ പങ്കെടുക്കും. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ജി കെ സുരേഷ് ബാബു മോഡറേറ്ററാകും.
പരസ്പരം പഠിക്കുന്നതിനും അറിവ് പങ്കുവയ്ക്കുന്നതിനുമുള്ള ഈ വേദിയുടെ ഭാഗമാകുവാൻ 24/10/2024 നു മുമ്പ് +91 98765 43210 എന്ന ഫോൺ നമ്പറിലോ netinetiletstalk@gmail.com എന്ന ഇ – മെയിൽ വിലാസത്തിലോ ബന്ധപ്പെടാനാവുന്നതാണ്.
ചിന്തോദ്ദീപകമായ ഈ ചർച്ച പ്രേക്ഷകരിലെത്തിക്കാൻ തത്വമയിയും നേതി നേതി ഫൗണ്ടേഷനൊപ്പം കൈകോർക്കും. സെമിനാർ തത്സമയം വീക്ഷിക്കുന്നതിന് https://bit.ly/TatwaLive എന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…