Kerala

ഭാരതത്തിന്റെ പുതിയ ക്രിമിനൽ നീതിന്യായ വ്യവസ്ഥ: അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ നേതി നേതി സെമിനാർ ആഗസ്റ്റ് മൂന്നിന്; മുൻ നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. സി രാമകൃഷ്ണൻ നായർ, എൻ ഐ എ സ്റ്റാന്റിംഗ് കൗൺസെൽ അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവർ സംസാരിക്കും; തത്സമയ സംപ്രേക്ഷണം തത്വമയി നെറ്റ്‌വർക്കിൽ

നേതി നേതിയുടെ സെമിനാർ പരമ്പരയിലെ പുതിയ അദ്ധ്യായം ആഗസ്റ്റ് 03 ന് നടക്കും. ‘ഭാരതത്തിന്റെ പുതിയ ക്രിമിനൽ നീതിന്യായ വ്യവസ്ഥ; അവസരങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ തിരുവനന്തപുരം നാഷണൽ ക്ലബ്ബിലെ രാമൻ നായർ ഹാളിൽ വൈകുന്നേരം 4.30 നാണ് സെമിനാർ. മുൻ നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. സി രാമകൃഷ്ണൻ നായർ, എൻ ഐ എ സ്റ്റാന്റിംഗ് കൗൺസെൽ അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവർ സംസാരിക്കും.

സ്വാതന്ത്യാനന്തരം നീണ്ട 75 വർഷങ്ങൾ നമ്മുടെ നീതിന്യായ വ്യവസ്ഥയെ നിയന്ത്രിച്ചത് ബ്രിട്ടീഷുകാർ നമ്മുടെ സ്വാതന്ത്ര്യ സമര ഭടന്മാരെ തടവറകളിൽ ബന്ധിക്കാൻ നിർമ്മിച്ച അതെ ക്രിമിനൽ നിയമങ്ങളായിരുന്നു. ശിക്ഷ ഉറപ്പാക്കുക എന്നതിൽ നിന്ന് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ മാറ്റിയ ചരിത്ര നിയമനിർമ്മാണമായിരുന്നു ക്രിമിനൽ നിയമങ്ങളുടെ പരിഷ്‌കരണം. ഭാരതത്തിന്റെ നീതിന്യായ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ അദ്ധ്യായവും. ഭാരതീയ ന്യായ സംഹിതയും, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും ഭാരതീയ സാക്ഷ്യ അധിനിയവും വിശദമായ ചർച്ചകൾക്ക് വിധേയമാകുന്ന അവസരത്തിൽ ഈ നിയമങ്ങളുടെ അതിസൂക്ഷ്മമായ വിശകലനവും, നിയമപരമായ ഉദ്ദേശ്യവും, പ്രായോഗിക ബുദ്ധിമുട്ടുകളും സെമിനാറിൽ ചർച്ചയാകുമെന്ന് നേതി നേതി ഭാരവാഹികൾ അറിയിച്ചു

ചർച്ചയുടെ ആദ്യാവസാന നിമിഷങ്ങൾ തത്വമയി നെറ്റ്‌വർക്കിലൂടെ ലോകമെമ്പാടുള്ള പ്രേക്ഷകർക്ക് വീക്ഷിക്കാവുന്നതാണ് ഇതിനായി https://bit.ly/TatwaLive എന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്

Anandhu Ajitha

Recent Posts

“പ്രതികൾക്ക് ലഭിച്ചിട്ടുള്ളത് മിനിമം ശിക്ഷ മാത്രം ! സമൂഹത്തിന് തെറ്റായ സന്ദേശം നൽകും”-നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂട്ടർ അജകുമാർ

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…

1 hour ago

നടിയെ ആക്രമിച്ച കേസ് ! 6 പ്രതികൾക്കും 20 വർഷം കഠിന തടവ്, അതിജീവിതയ്ക്ക് 5 ലക്ഷം നൽകണം ; തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധിയെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…

2 hours ago

കാർത്തിക ദീപം തെളിയിക്കാനുള്ള അവകാശം തേടി നാളെ നിരാഹാര സമരം I THIRUPPARANKUNDRAM

ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…

3 hours ago

മാവോയിസ്റ്റുകളെ ഇന്ത്യൻ സൈന്യം പിടികൂടിയത് ഇങ്ങനെ .

അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…

3 hours ago

വീണ്ടും മുങ്ങി തരൂർ ! രാഹുൽ ഗാന്ധി സംഘടിപ്പിച്ച കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ നിന്ന് വിട്ടുനിന്നു; തരൂരിന്റെ അസാന്നിധ്യം ഇത് മൂന്നാം തവണ

ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…

3 hours ago

പ്രമേഹം എന്നാൽ എന്താണ് ? എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം ?

ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…

3 hours ago