തിരുവനന്തപുരം: കേരള- തമിഴ്‌നാട് അതിർത്തിയിലെ കളിയിക്കാവിള ചെക്ക് പോസ്റ്റിൽ കളിയിക്കാവിളയിൽ എഎസ്‌ഐയെ വെടിവെച്ച് കൊന്ന കേസിൽ രണ്ട് പേർ കൂടി കസ്റ്റഡിയിൽ.മുഖ്യപ്രതിയായ തൗഫീഖുമായി അടുത്ത ബന്ധമുള്ള രണ്ട് പേരെയാണ് പോലീസ് പിടികൂടിയത്. ഇവർ ഇഞ്ചിവിള സ്വദേശികളാണ് . ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തുവരികയാണ്.
എഎസ്ഐയുടെ കൊലപാതകത്തിന് രണ്ട് ദിവസം മുമ്ബ് പ്രതികളിലൊരാളായ തൗഫീക്കിൻറെ ഫോണിലേക്ക് ഇവരുടെ കോൾ പോയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കസ്റ്റഡിയിൽ എടുത്തത്. കൊലപാതകം നടത്താനായി കളിയിക്കാവിളയിലെത്തിയ തൗഫീഖിന് എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയത് ഇവരാണെന്നാണ് സൂചന. തൗഫീഖും അബ്ദുൾ ഷെമീമും ഉൾപ്പെട്ട തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും സംശയിക്കുന്നു.
കഴിഞ്ഞ ദിവസം സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിലായി നിരവധി പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഒട്ടേറെപ്പേരെ വിവിധ ജില്ലകളിലായി ചോദ്യംചെയ്തു വിട്ടയച്ചു. തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവരെയും നേരത്തെ ബന്ധപ്പെട്ടിരുന്നവരെയുമാണു ചോദ്യംചെയ്തത്. ഇതിൽ നാലു പേരെ തമിഴ്‌നാട് ക്യുബ്രാഞ്ചിനു കൈമാറിയതായാണു സൂചന.
ഭാരതത്തിന്റെ സമുദ്ര സുരക്ഷയിലും പരിസ്ഥിതി സംരക്ഷണത്തിലും ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്യപ്പെട്ടിരിക്കുകയാണ്.…
വെനിസ്വലയ്ക്ക് ശേഷം അമേരിക്കൻ ഡീപ്പ് സ്റ്റേറ്റ് ഭാരതത്തെ ലക്‌ഷ്യം വെച്ച് ഗൂഢ നീക്കങ്ങൾ നടത്തുന്നുവോ ? ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ…
2026 തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കുന്ന ഘട്ടത്തിൽ തമിഴ്‌നാട്ടിൽ ഡി എം കെ വീണ്ടും ഹിന്ദി വിരുദ്ധ പ്രക്ഷോഭം എന്ന…
ദില്ലി: ശ്വാസതടസ്സത്തെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധിയെ ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ…
ഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തിലും തമിഴ് സാഹിത്യത്തിലും അതിപുരാതന കാലം മുതൽ ചർച്ച ചെയ്യപ്പെടുന്ന വിസ്മയിപ്പിക്കുന്ന ഒരു വിഷയമാണ് കുമരി കണ്ഡം.…
മനുഷ്യചരിത്രത്തിലെ ഏറ്റവും സാഹസികവും കൗതുകകരവുമായ ശാസ്ത്രീയ പരീക്ഷണങ്ങളിൽ ഒന്നാണ് അറെസിബോ സന്ദേശം. ഭൂമിക്ക് പുറത്ത് പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും കോണിൽ ബുദ്ധിയുള്ള…