Politics

സാമ്പത്തിക ഞെരുക്കത്തിനിടെ സംസ്ഥാനത്ത് ഒരു മന്ത്രി മന്ദിരം കൂടി; മന്ദിരം ഒരുങ്ങുന്നത് കായിക മന്ത്രി അബ്ദുറഹ്‌മാന്‌ വേണ്ടി

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് ഒരു മന്ത്രി മന്ദിരം കൂടി പണിയാൻ സർക്കാർ. 21 മന്ത്രിമാർക്കായി 20 മന്ത്രി മന്ദിരങ്ങളാണ് സംസ്ഥാനത്തുള്ളത്. വാടക വീട്ടിൽ താമസിക്കുന്ന കായിക മന്ത്രി അബ്ദുറഹ്‌മാന്‌ വേണ്ടിയാണ് പുതിയ മന്ത്രി മന്ദിരം പണിയുക. മന്ദിരത്തിനായി വഴുതക്കാട് റോസ് ഹൗസിന്റെ വളപ്പിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയാണ് റോസ് ഹൗസ്. ഇതിന്റെ പിൻഭാഗത്താണ് പുതിയ മന്ദിരം നിർമിക്കുന്നത്. റോസ് ഹൗസ് വളപ്പിൽ കെട്ടിടത്തിന്റെ നിർമ്മാണത്തിനായുളള നടപടികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴും മന്ത്രി മന്ദിരങ്ങൾ മോടി കൂട്ടാനും, പുതിയ വാഹനങ്ങൾ വാങ്ങാനും, ചികിത്സാ ചെലവുകൾക്കും വലിയ തുകകളാണ് സർക്കാർ ചെലവഴിക്കുന്നത്. ലോക കേരള സഭക്കായി നടത്തിയിരുന്ന ധൂർത്തിനെതിരെയും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. മുഖ്യമന്ത്രിക്കായി വെള്ള വാഹനങ്ങൾക്ക് പകരം കറുത്ത പുത്തൻ വാഹനങ്ങൾ വാങ്ങിയത് ഏതാനും ദിവസം മുമ്പാണ്.

Kumar Samyogee

Recent Posts

കർണ്ണാടകയിലെ ഇന്ധനവില വര്‍ധനവ് ! പ്രതിഷേധത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു; മരിച്ചത് മുൻ എംഎൽസി എം ബി ഭാനുപ്രകാശ്

ബെംഗളൂരു : കർണ്ണാടകയിൽ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു. ശിവമോഗ്ഗയിലെ ബിജെപി പ്രതിഷേധത്തിനിടെ മുൻ എംഎൽസി…

6 mins ago

കേരളത്തിൽ ബിജെപി ഉണ്ട് !

കേരളത്തിൽ ബിജെപിയുടെ സ്ഥാനം സഖാക്കൾ തിരിച്ചറിയണമെന്ന് സിപിഎം നേതാവ് ജി സുധാകരൻ

14 mins ago

ഗവർണർ സർക്കാർ പോര് മുറുകുന്നു ! സർക്കാരിന് വീണ്ടും തിരിച്ചടി I WEST BENGAL

ഉടൻ രാജ്ഭവന്റെ സുരക്ഷയിൽ നിന്ന് ഒഴിയണമെന്ന് പോലീസിനോട് ഗവർണർ I CV ANANDA BOSE

44 mins ago

പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടം ! രക്ഷാപ്രവർത്തനം പൂർത്തിയായി ! 15 മരണം സ്ഥിരീകരിച്ചു! 60 പേർക്ക് പരിക്ക്; അപകടത്തിൽ പെടാത്ത ബോഗികളുമായി കാഞ്ചൻ ജംഗ എക്സ്പ്രസ് യാത്ര പുനരാരംഭിച്ചു

പശ്ചിമബം​ഗാളിലെ ഡാർജിലിം​ഗിൽ നടന്ന ട്രെയിനപകടത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. അപകടത്തിൽ 15 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റു. അ​ഗർത്തലയിൽനിന്നും…

54 mins ago

ലോക്‌സഭാ സ്പീക്കര്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ?

നായിഡുവിനെയും നിതീഷിനെയും ‘ഒതുക്കാൻ’ മോദിയുടെ തന്ത്രം ; പ്രതിപക്ഷത്തിന്റെ പടയൊരുക്കം നേരിടാൻ ബിജെപി

1 hour ago