New noose for Mahua Moitra! CBI conducted search at residence in Bengal
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്ത്രയുടെ ബംഗാളിലെ വസതിയിൽ സിബിഐ റെയ്ഡ്. ചോദ്യത്തിനു കോഴ ആരോപണക്കേസിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. കഴിഞ്ഞ ദിവസം മഹുവയ്‌ക്കെതിരായി സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. മഹുവയ്‌ക്കെതിരായ ആരോപണം അന്വേഷിച്ച് ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ലോക്പാൽ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന പ്രതിമാസ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ടായിരുന്നു.
ആരോപണവിധേയയ്‌ക്കെതിരായി ഉയർന്നിരിക്കുന്നതു കടുത്ത ആരോപണങ്ങളാണെന്നും വ്യക്തിയുടെ പദവിയെ പരിഗണിച്ചുനോക്കുമ്പോൾ അതു വളരെ ഗൗരവത്തിലെടുക്കേണ്ടതാണെന്നും ലോക്പാൽ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
2023 ഡിസംബർ എട്ടിനാണ് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനു വേണ്ടി വ്യവസായി ദർശൻ ഹിരനന്ദാനിയിൽനിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് മഹുവ പാർലമെന്റിൽനിന്ന് പുറത്താക്കപ്പെടുന്നത്. ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു മഹുവയ്‌ക്കെതിരായ നടപടി.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…