Kerala

തനത് രുചി വൈവിധ്യങ്ങള്‍ ആളുകളിലേക്ക് എത്തിക്കാന്‍ കേരളത്തില്‍ ഫുഡ് സ്ട്രീറ്റുകള്‍ വരുന്നു : ആദ്യം കോഴിക്കോട്;കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പുതുവത്സരത്തില്‍ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ടൂറിസം വകുപ്പ്.

ആദ്യഘട്ടത്തില്‍ ഫുഡ് സ്ട്രീറ്റ് കോഴിക്കോട് വലിയങ്ങാടിയില്‍ ആരംഭിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിരിക്കുന്നത്.

വിദേശ ടൂറിസ്റ്റുകളുള്‍പ്പെടെ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും കോര്‍പറേഷനുകളുമായി സഹകരിച്ചാണ് ടൂറിസം വകുപ്പ് പദ്ധതി നടപ്പാക്കുന്നതെന്നും വിദേശ രാജ്യങ്ങളുടെ മാതൃകയിലാണ് കേരളത്തിലും ഫുഡ് സ്ട്രീറ്റുകള്‍ കൊണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു.

മാത്രമല്ല ഓരോ നഗരങ്ങളിലേയും തനത് രുചി വൈവിധ്യങ്ങള്‍ ആളുകളിലേക്ക് എത്തിക്കാന്‍ ഫുഡ് സ്ട്രീറ്റുകള്‍ സ്ഥാപിക്കുന്നതിലൂടെ സാധിക്കും.

കൂടാതെ വൈകുന്നേരങ്ങളിലാണ് ഫുഡ് സ്ട്രീറ്റുകള്‍ സജീവമാകുക. വലിയങ്ങാടിയെ പോലുളള തിരക്കുളള സ്ഥലങ്ങളില്‍ ഇത്തരം തെരുവുകള്‍ സൃഷ്ടിക്കുന്നത് കൂടുതല്‍ ആളുകളുടെ ശ്രദ്ധ ക്ഷണിക്കും.

കോഴിക്കോടിന് പിന്നാലെ കൊച്ചിയിലും തിരുവനന്തപുരത്തും സമാനമായ ഫുഡ് സ്ട്രീറ്റുകള്‍ കൊണ്ടുവരും. ഫുഡ് സ്ട്രീറ്റുകളിലൂടെ വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളൊരുക്കി കൂടുതല്‍ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ടൂറിസം വകുപ്പ്.

admin

Recent Posts

ആവേശം കുറച്ച് അതിരു കടന്നു ! “അമ്പാൻ സ്റ്റൈലിൽ” സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ; എട്ടിന്റെ പണി വാങ്ങി യൂട്യൂബർ ; നടപടി‌യുമായി ആർ ടി ഒ

ആലപ്പുഴ : ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂളൊരുക്കിയതിന് യൂട്യൂബർക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ…

44 mins ago

പ്രസംഗം വൈറലായില്ലെങ്കിലെന്താ കൈ വിറയൽ വൈറലായില്ലേ ?

കൈ വിറയ്ക്കാതെ നിൽക്കണമെങ്കിൽ പോലും അനുയായിയുടെ സഹായം വേണം ; കഷ്ടം തന്നെ ! വൈറലായി വീഡിയോ

49 mins ago

രാജ്യാന്തര അവയവക്കടത്ത് കേസ്; പ്രധാന കണ്ണിയെ തേടി അന്വേഷണ സംഘം ഹൈദരാബാദിലേക്ക്; ശസ്ത്രക്രിയയ്ക്ക് ഇരയായ ഷബീറിന്റെ ആരോഗ്യ സ്ഥിതി ആശങ്കയിൽ എന്ന് റിപ്പോർട്ട്

കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസിൽ അന്വേഷണ സംഘം ഹൈദരാബാദിലേക്ക്. ഒന്നാം പ്രതി സബിത്ത് നാസർ അവയവക്കടത്ത് സംഘവുമായി ആദ്യം ബന്ധം…

1 hour ago

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ജില്ലാ ജ‍ഡ്ജിയുടെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന…

2 hours ago

കോടികളുടെ കരാർ!വീണ്ടും അഭിമാന നേട്ടവുമായി ഭാരതം

വീണ്ടും അഭിമാന നേട്ടവുമായി ഭാരതം ! യുകെ കമ്പനിയിൽ നിന്ന് വീണ്ടും കൊച്ചിൻ ഷിപ്യാ‍ഡിന് കരാർ

2 hours ago

ജോലി തേടിപ്പോയ മലയാളി യുവാക്കൾ തായ്‌ലാന്റിൽ തടവിലെന്ന് പരാതി; മ്യാൻമറിലെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്ന് ബന്ധുക്കൾ; മോചനം കാത്ത് മലപ്പുറം സ്വദേശികൾ

മലപ്പുറം: തൊഴില്‍തേടി അബുദാബിയില്‍ നിന്ന് തായ്‌ലാന്‍റിലെത്തിയ മലയാളി യുവാക്കൾ തടവില്ലെന്ന് പരാതി. മലപ്പുറം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുപോയി സായുധ സംഘം…

2 hours ago