Categories: CRIMEKerala

വർക്കലയിൽ നവവധുവിനെ ഭർതൃവീട്ടിൽ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി; കഴുത്തിലും കൈകളിലും മുറിവുകൾ, സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുകൾ

തിരുവനന്തപുരം: ഭർതൃവീട്ടിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. വര്‍ക്കല മുത്താനതാണു സംഭവം. വീട്ടിലെ കുളിമുറിയിൽ കഴുത്തറുക്കപ്പെട്ട നിലയിലാണ് കല്ലമ്പലം സുനിതാ ഭവനിൽ ആതിരയെന്ന 24 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കൈ ഞരമ്പും മുറിഞ്ഞ നിലയിലാണ്. കറിക്കത്തി കൊണ്ടാണ് കഴുത്തു മുറിച്ചത്.

ഒന്നര മാസം മുമ്പായിരുന്നു ശരത്തിന്റെയും ആതിരയുടെയും വിവാഹം. ഒന്നരമാസം മുമ്പ് മാത്രം വിവാഹിതയായ യുവതിയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. മരിച്ച് കിടന്ന ബാത്ത്റൂമിന്റെ കുറ്റി അകത്തുനിന്ന് ലോക്ക് ചെയ്തിരുന്നത് ആത്മഹത്യയിലേക്ക് വിരൽ ചൂണ്ടുന്നു. എന്നാൽ മറ്റ് സാഹചര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഒന്നര മാസം മുമ്പായിരുന്നു ശരത്തിന്റെയും ആതിരയുടെയും വിവാഹം. രാവിലെ 8 മണിക്ക് ആതിരയുടെ ഭര്‍ത്താവ് ശരത് അച്ഛനുമായി കൊല്ലത്ത് ആശുപത്രിയില്‍ പോയിരുന്നു. 10 മണിയോടെ വെന്നിയൊടു താമസിക്കുന്ന ആതിരയുടെ അമ്മ മകളെ കാണാന്‍ എത്തിയെങ്കിലും വീട്ടില്‍ ആരെയും കണ്ടില്ല.
ശരത് എത്തിയ ശേഷം വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ കുളിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടു. വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിമുറിയില്‍ ഇരു കൈകളിലും മുറിവേറ്റ നിലയിലാണ് ആതിരയെ കണ്ടെത്തിയത്. ഡോഗ് സ്‌ക്വഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി.

admin

Recent Posts

POK പിടിച്ചെടുത്താല്‍ പാക്കിസ്ഥാന്‍ അണുബോംബ് ഇടുമെന്ന് ഫാറൂഖ് അബ്ദുള്ള; പാക്ക് ഭാഷയെന്ന് ബിജെപി

'അധിനിവേശ കശ്മിര്‍ പിടിച്ചെടുത്താല്‍ ഇന്ത്യയില്‍ പാക്കിസ്ഥാന്‍ അണുബോംബ് ഇടുമെന്ന് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) നേതാവ് ഫാറൂഖ് അബ്ദുള്ള.…

8 mins ago

പാക് അധീന കശ്മീർ പിടിച്ചെടുക്കാൻ ഒരു വെടുയുണ്ടപോലും ഉപയോഗിക്കേണ്ടി വരില്ല

പി ഒ കെ തൊട്ടാൽ പാകിസ്ഥാൻ അണ്വായുധം പ്രയോഗിക്കും ! ഭീഷണിപ്പെടുത്തി വിഘടനവാദികൾ കൂസലില്ലാതെ ഇന്ത്യ I FAROOQ ABDULLAH

38 mins ago

നവകേരളാ ബസിന്റെ കഷ്ടകാലമൊഴിയുന്നില്ല !ശുചിമുറിയുടെ ഫ്ലഷ് ബട്ടൺ ഇളക്കി മാറ്റിയ നിലയിൽ ; ഇന്നത്തെ സർവീസ് ആരംഭിച്ചത് ശുചിമുറി സൗകര്യമില്ലാതെ

കോഴിക്കോട്– ബെംഗളൂരു റൂട്ടിൽ പുതുതായി സർവീസ് ആരംഭിച്ച നവകേരള ബസിന്റെ ശുചിമുറി നശിപ്പിക്കപ്പെട്ട നിലയിൽ. കഴിഞ്ഞ ദിവസത്തെ യാത്രയ്ക്കിടെ നവകേരള…

2 hours ago

അഹമ്മദാബാദിലെ സ്കൂളുകൾക്കും ബോംബ് ഭീഷണി ! സന്ദേശം ലഭിച്ചത് ഇമെയിലിലൂടെ; അന്വേഷണം ആരംഭിച്ച് പോലീസ്

അഹമ്മദാബാദ്: ഗുജറാത്തിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. അഹമ്മദാബാദ് നഗരത്തിലെ സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം…

2 hours ago

മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. കഴിഞ്ഞ ദിവസം ആകെ ഉപയോഗം 103.28 ദശലക്ഷം യൂണിറ്റിലെത്തി. ശനിയാഴ്ച…

3 hours ago

കേന്ദ്രാനുമതി ലഭിച്ചത് ഇന്നലെ രാത്രി ! പിണറായി അപ്രതീക്ഷിത വിദേശ യാതയ്ക്ക്

സ്വകാര്യ സന്ദർശനമെന്ന് വിശദീകരണം. മുഖ്യമത്രിക്കൊപ്പം മകളും മരുമകളാനും I CPIM

3 hours ago