പ്രതീകാത്മക ചിത്രം
ഇന്ത്യാ വിരുദ്ധമായ പ്രചാരണം നടത്താൻ ചൈന പണം നൽകിയെന്ന ആരോപണമുയർന്നതിന് പിന്നാലെ ന്യൂസ് പോർട്ടലായ ന്യൂസ് ക്ലിക്കിനെ X’ പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) നിന്നും സസ്പെൻഡ് ചെയ്തു. കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് നടപടിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ന്യൂസ് ക്ലിക്കിന് വിദേശ സ്രോതസ്സുകളിൽ നിന്ന് കണക്കിൽപ്പെടാത്ത പണം ലഭിച്ചുവെന്നും മറ്റ് സാമ്പത്തിക ക്രമക്കേടുകളിൽ ഏർപ്പെടുന്നുവെന്നും ഇഡി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. പിന്നാലെ ഇഡി നൽകിയ ഹർജിയിൽ ന്യൂസ് ക്ലിക്ക് പോർട്ടലിന് ദില്ലി ഹൈക്കോടതി നോട്ടിസും അയച്ചിരുന്നു.
2021 ലാണ് ന്യൂസ് പോർട്ടലായ ന്യൂസ് ക്ലിക്കിനെതിരെ ഇഡി കേസെടുക്കുന്നത്. ശ്രീലങ്കൻ- ക്യൂബൻ വംശജനായ വ്യാപാരി നെവില്ലീ റോയ് സിങ്കത്തിൽ നിന്ന് പിപികെ ന്യൂസ് ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് ഫണ്ട് കൈപ്പറ്റിയെന്നാണ് ആരോപണം. 2018 മുതൽ 2020 വരെയുള്ള രണ്ട് വർഷം കൊണ്ട് 38 കോടി രൂപ കൈപ്പറ്റിയിട്ടുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…