India

ചരിത്ര നിമിഷത്തിന് തൊട്ടരികെ !സോഫ്റ്റ് ലാൻഡിങ് മുൻനിശ്ചയപ്രകാരം; എല്ലാ മുന്നൊരുക്കങ്ങളും പൂർണമെന്ന് ഐഎസ്ആർഒ

ബെംഗളൂരു : നിശ്ചയിച്ചത് പോലെ ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിങ് വൈകിട്ട് 5.45ന് തന്നെ ആരംഭിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. വൈകുന്നേരം കൃത്യം 5.44ന് ഓട്ടോമാറ്റിക് ലാൻഡിങ് സീക്വൻസ് ആരംഭിക്കും.ചന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ഈ പ്രക്രിയ തുടങ്ങുക. ലാൻഡറിലെ 4 ത്രസ്റ്റര്‍ എൻജിനുകളാണ് വേഗം കുറച്ചു സാവധാനം ഇറങ്ങാൻ സഹായിക്കുന്നത്. ശേഷം ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ 6.04ന് ചന്ദ്രനിലിറങ്ങും. ഇന്നത്തെ ലാൻഡിങ് വിജയകരമായാൽ 25ന് ലാൻഡർ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവർ ചന്ദ്രോപരിതലത്തിലിറങ്ങും. ലാൻഡിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർണമെന്നും ദൗത്യം പ്രതീക്ഷിച്ചതുപോലെ തന്നെ മുന്നോട്ട് നീങ്ങുന്നുവെന്നും ഇസ്റോ അറിയിച്ചു.

ഇപ്പോൾ സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗത്തിൽ ചന്ദ്രനെ ചുറ്റുന്ന ചെയ്യുന്ന ചന്ദ്രയാൻ 3 ലാൻഡറിന്റെ വേഗം, മുൻ നിശ്ചയിച്ചതുപോലെ കുറയ്ക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ലാൻഡിങ് 27ലേക്ക് മാറ്റുമെന്ന് ഐഎസ്ആർഒ നേരത്തേ അറിയിച്ചിരുന്നു

Anandhu Ajitha

Recent Posts

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

15 mins ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

59 mins ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

1 hour ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

1 hour ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

1 hour ago

ജമ്മുകശ്മീരിൽ ഭീകരാക്രമണം ! ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു ;വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…

2 hours ago