Featured

രാജ്യത്ത് എൻ.ഐ.എയുടെ ശക്തമായ റെയിഡ് വരും ദിവസങ്ങളിലും തു‌ടരും

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളുടെ വീടുകളിലും മറ്റ് കേന്ദ്രങ്ങളിലും എന്‍.ഐ.എ.യുടെ റെയ്ഡ്. മുംബൈയിലെ ബാന്ദ്ര, സാന്റാക്രൂസ്, ബൊറിവാലി, നാഗ്പാഡ, പരേല്‍ തുടങ്ങി 20-ലേറെ സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തുന്നത്. ദാവൂദ് ഇബ്രാഹിമിനും ഡി കമ്പനിക്കും എതിരെ എന്‍ഐഎ സമീപകാലത്ത് നടത്തുന്ന വലിയ നീക്കമാണിത്. ഷാര്‍പ്പ് ഷൂട്ടര്‍മാര്‍, ഹവാല ഇടപാടുകാര്‍, റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ ഏങ്ങനെ ദാവൂദുമായി ബന്ധമുണ്ടായിരുന്ന പലരെയും ലക്ഷ്യമിട്ടായിരുന്നു റെയ്ഡ്. റെയ്ഡിനിടെ ദാവൂദിന്റെ കൂട്ടാളികളിലൊരാളായ സലീം ഫ്രൂട്ടിനെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തിട്ടണ്ട്.ഛോട്ടാഷക്കീലിന്റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവായ സലീം ഖുറേഷിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ ദാവൂദുമായി ബന്ധപ്പെട്ട കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ ഇയാളെ പലവട്ടം ചോദ്യം ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്ന് ചില രേഖകളും പിടിച്ചെടുത്തു. ദാവൂദിനെതിരെ ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ എന്‍.ഐ.എ നീക്കങ്ങള്‍. വിദേശത്ത് ഒളിവിലാണെങ്കിലും ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലടക്കം ദാവൂദിനും ഛോട്ടാഷക്കീലിനും ബന്ധമുണ്ടെന്നതിന് തെളിവുകള്‍ അന്വേഷണ ഏജന്‍സിയുടെ പക്കലുണ്ട്. ദാവൂദുമായി ബന്ധപ്പെട്ട ഒരു ഭൂമി ഇടപാട് നടത്തിയെന്ന ആരോപണത്തിലാണ് മഹാരാഷ്ട്രയിലെ മന്ത്രി നവാബ് മാലിക്കിനെ ഫെബ്രുവരി 23 ന് ഇഡി അറസ്റ്റ് ചെയ്തത്. നേരത്തെ ഇസ്ലാമിക് സ്റ്റേറ്റ്സ് കേസുകളുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ എൻ.ഐ.എ ശക്തമായ ന‌ടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴി മുസ്ലിം യുവാക്കളെ സ്വാധീനിച്ച്‌ റിക്രൂട്ട് ചെയ്ത് ഓണ്‍ലൈന്‍ പരിശീലനം നല്‍കി പ്രാദേശികമായി ആക്രമണങ്ങള്‍ നടത്താന്‍ പാകിസ്ഥാന്‍ ലക്ഷ്യമിടുന്നതായും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വന്നിരുന്നു. എന്തായാലും രാജ്യത്ത് എൻ.ഐ.എയുടെ ശക്തമായ റെയിഡ് വരും ദിവസങ്ങളിലും തു‌ടരും. രാജ്യ സുരക്ഷയ്ക്ക് എതിരെയുള്ള പ്രവർത്തനത്തെയും അനധികൃത ഹവാല പണ ഇ‌ടപാടിലും ശക്തമായ ന‌ടപടി സ്ഥീകരിക്കാനാണ് എൻ.ഐ.എയുടെ ലക്ഷ്യം

Kumar Samyogee

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

1 hour ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

2 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

2 hours ago