India

പി എം കെ നേതാവിനെ കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് ഭീകരരെ തിരഞ്ഞ് എൻ ഐ എ; തമിഴ്‌നാട്ടിൽ 24 ഇടങ്ങളിൽ റെയ്‌ഡ്‌; എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റിന്റെ വീട്ടിലും എൻ ഐ എ റെയ്‌ഡ്‌

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടു ജില്ലകളിലായി 24 ഇടങ്ങളിൽ എൻ ഐ എ റെയ്‌ഡ്‌. എസ് ഡി പി ഐ യുടെയും പോപ്പുലർ ഫ്രണ്ടിന്റെയും കേന്ദ്രങ്ങളിലാണ് തിരച്ചിൽ. പി എം കെ നേതാവ് തിരുപ്പുവനം രാമലിംഗത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന വ്യാപക റെയ്‌ഡ്‌. 12 പ്രതികൾ ഇതിനോടകം പിടിയിലായെങ്കിലും അഞ്ചു പേർ ഇപ്പോഴും ഒളിവിലായി. നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് അംഗങ്ങളാണ് പ്രതികൾ. കുംഭകോണം, മേലാകാവേരി, തിരുപ്പുവനം, തിരുമംഗലക്കുടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റെയ്‌ഡ്‌ നടക്കുകയാണ്. മുൻ പോപ്പുലർ ഫ്രണ്ട് പ്രസിഡന്റ് റഷീദ് മുഹമ്മദ്, എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മുബാറക്ക് തുടങ്ങിയവരുടെ അടക്കം വീടുകളിലാണ് എൻ ഐ എ പരിശോധന.

2019 ലാണ് പാട്ടാളി മക്കൾ കക്ഷിയുടെ പ്രാദേശിക നേതാവായ തിരുപ്പുവനം രാമലിംഗം കൊല്ലപ്പെടുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ നടന്ന മത പരിവർത്തനവും ഭീകരവാദ റിക്രൂട്ട്മെന്റും ചോദ്യം ചെയ്തതാണ് തീവ്രവാദികളെ ചൊടിപ്പിച്ചത്. ലോക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 16 പേരെയാണ് പ്രതി ചേർത്തിട്ടുണ്ടായിരുന്നത്. ഭീകര ബന്ധം തെളിഞ്ഞതിനെ തുടർന്ന് കേസ് പിന്നീട് 2019 മാർച്ചിൽ എൻ ഐ എക്ക് വിടുകയായിരുന്നു.

Kumar Samyogee

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

9 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

9 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

10 hours ago