General

കൊച്ചിയിൽ ഓട്ടോയാത്രയ്ക്ക് തീവില; 850 മീറ്റർ ദൂരം ഓട്ടോ ചാർജ് 100 രൂപ; രാത്രി കൊള്ളയ്ക്ക് ഇരകളാകുന്നത് സ്ത്രീകൾ

കൊച്ചി : കൊച്ചി നഗരത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ രാത്രി കൊള്ള.കൊച്ചിയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ വ്യാപകമായ പരാതികൾ ഉയരുന്നു.

രാത്രി എട്ടരയോടെ എറണാകുളത്ത് എത്തിയ പെൺകുട്ടികൾക്കാണ് ഒട്ടോ ഡ്രൈവർമാരിൽ നിന്നും ഈ ദുരനുഭവമുണ്ടായത്. രാത്രി എട്ട് മണിയോടെ മഹാരാജാസ് കോളേജ് മെട്രോ സ്‌റ്റേഷനിൽ നിന്നാണ് രണ്ട് പെൺകുട്ടികൾ ഓട്ടോയിൽ കയറിയത്. എറണാകുളം സൗത്ത് മെട്രോയിലേക്കായിരുന്നു യാത്ര. 850 മീറ്റർ ദൂരം, മൂന്ന് മിനിറ്റ് അകലം. നിമിഷ നേരം കൊണ്ട് തന്നെ ഓട്ടോ എറണാകുളം സൗത്ത് മെട്രോ സ്‌റ്റേഷനിൽ എത്തി.

ഓട്ടോയിൽ നിന്നിറങ്ങി എത്രയായി എന്ന് ചോദിച്ച പെൺകുട്ടികളോട് 100 രൂപയാണ് ഡ്രൈവർ ആവശ്യപ്പെട്ടത്. ഇത്ര കുറഞ്ഞ ദൂരത്തിൽ എങ്ങനെയാണ് ഇത്രയും ചാർജ്ജെന്ന് ചോദിച്ചെങ്കിലും 80 രൂപയാണ് ചാർജ്ജെന്നും 20 രൂപ അധികം വേണമെന്നും ഡ്രൈവർ വാദിച്ചു. നഗരത്തിൽ രാത്രി പരിചയമില്ലാത്തതിനാൽ പണം നൽകുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു. രാത്രി 10 മണി കഴിഞ്ഞാൽ സാധാരണ അധികചാർജ്ജ് ഈടാക്കാറുണ്ടെങ്കിലും കൊച്ചിയിലെ ഓട്ടോ ഡ്രൈവർമാർ സന്ധ്യ മയങ്ങിക്കഴിഞ്ഞാൽ തന്നെ തീവെട്ടിക്കൊളളയാണ് നടത്തുന്നത്. ചോദ്യം ചെയ്താൽ പലപ്പോഴും ഭീഷണിയിലേക്കും സംഘം ചേർന്നുളള ചോദ്യം ചെയ്യലിലേക്കുമൊക്കെ ഇത് വഴിമാറും.

കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിൽ ജോലി തേടിയും വിദ്യാഭ്യാസത്തിനായും നിരവധി പേരാണ് എത്തുന്നത്. ഇവർക്കെല്ലാം സ്വന്തമായി വാഹനം ഉണ്ടാകണമെന്നില്ല. അതുകൊണ്ടു തന്നെ ഭൂരിഭാഗം ആളുകളും പല അവസരങ്ങളിലും ഓട്ടോറിക്ഷകളെ ആശ്രയിക്കാൻ നിർബന്ധിതമാകും. ഇങ്ങനെ എത്തുന്നവർ 100 ന്റെ നോട്ടില്ലാതെ ഓട്ടോയിൽ കയറേണ്ടെന്നാണ് നഗരത്തിലെ ഓട്ടോ ഡ്രൈവർമാരുടെ നിലപാട്.

admin

Recent Posts

കരമന അഖിൽ വധക്കേസ്; മുഖ്യപ്രതി അഖിൽ അപ്പു തമിഴ്നാട്ടിൽ നിന്നും പിടിയിൽ, മറ്റ് 3 പേ‍ര്‍ക്കായി തിരച്ചിൽ

തിരുവനന്തപുരം: കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. അഖിൽ അപ്പു എന്നയാളാണ് തമിഴ്നാട്ടിൽ നിന്നും പിടിയിലായത്. കൊലപാതകം നടത്തിയ…

50 mins ago

“നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുന്നതിൽ ബിജെപിയിലോ എൻഡിഎയിലോ സംശയമില്ല !” – കെജ്‌രിവാളിന് മറുപടിയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തെ തള്ളി കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ദില്ലി മുഖ്യമന്ത്രി ഉന്നയിക്കുന്നത് തികച്ചും അസംബന്ധമായ…

10 hours ago

75 കഴിഞ്ഞാലും മോദി തന്നെ പ്രധാനമന്ത്രി ! കെജ്‌രിവാളിനെ ഒടിച്ചു മടക്കി അമിത്ഷാ |OTTAPRADHAKSHINAM|

തീഹാർ ജയിലിലേക്ക് പോകാൻ പായും മടക്കിവച്ച് ഇരിക്കുന്ന കെജ്‌രിവാളിന്റെ ജൽപ്പനങ്ങൾ |ARAVIND KEJRIWAL| #aravindkejriwal #aap #amitshah #bjp #modi

10 hours ago

പേപ്പറിൽ നോക്കാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും പേര് പറയാമോ ? ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പേപ്പറിൽ നോക്കാതെ ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരു പറയാൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.…

11 hours ago