India

ഇനി പാക്, ചൈന അതിർത്തികളിലെ നുഴഞ്ഞുകയറ്റം ശക്തമായി ചെറുക്കും; തദ്ദേശീയ ‘നിപുണ്‍’ മൈനുകള്‍ സൈന്യത്തിന്

ദില്ലി: തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ‘ആന്റി ടാങ്ക്-ആന്റി പേഴ്‌സണല്‍ മൈനു’കളായ നിപുണ്‍ ഇന്ത്യന്‍ സൈന്യത്തിന് കൈമാറും.

പാക്കിസ്ഥാന്റെയും ചൈനയുടെയും അതിര്‍ത്തികളില്‍ ശത്രുക്കളെ ചെറുക്കാന്‍ സൈന്യത്തിന് കരുത്ത് പകരുന്നതാണ് നിപുണ്‍ മൈനുകള്‍.

മാത്രമല്ല ശത്രു സൈന്യത്തിന്റെ കാലള്‍പ്പടയില്‍ നിന്നും കവചിത യൂണിറ്റുകളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ കുരത്ത് പകരുന്നതാണ് ഈ മൈനുകളെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന ഭീകരരെ പ്രതിരോധിക്കാനും ഈ മൈനുകള്‍ ഉപയോഗിക്കും.

സ്‌ഫോടക വസ്തുവായ ആര്‍.ഡി.എക്‌സ് ഉപയോഗിച്ച് നിര്‍മിച്ച നിപുണ്‍ മൈനുകളുടെ ഏഴ് ലക്ഷം യൂണിറ്റുകളാണ് സൈന്യത്തിന് കൈമാറുക.

അതേസമയം ഡി.ആര്‍.ഡി.ഒയുടെ സഹകരണത്തോടെ ഒരു ഇന്ത്യന്‍ കമ്പനിയാണ് സൈന്യത്തിനായി ഈ മൈന്‍ വികസിപ്പിച്ചത്.

ഈ മൈനുകള്‍ക്ക് പുറമെ തദ്ദേശീയമായി വികസിപ്പിച്ച പ്രചന്ത്, ഉല്‍ക തുടങ്ങിയ മൈനുകളും പരീക്ഷണങ്ങള്‍ക്ക് ശേഷം സൈന്യത്തിന് കൈമാറുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണ് ഈ ആയുധങ്ങള്‍.

admin

Recent Posts

മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന മാദ്ധ്യമ പ്രചാരണം തെറ്റ് !മോദിക്കൊപ്പം പ്രവർത്തിക്കുന്നതിൽ അഭിമാനമെന്ന് സുരേഷ്‌ഗോപി; സമൂഹമാദ്ധ്യമത്തിൽ കുറിപ്പ്

ദില്ലി: കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന വ്യാജ വാർത്തകൾ തള്ളി സുരേഷ് ഗോപി. കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്നും മറിച്ചുള്ള വാർത്തകൾ…

35 mins ago

തൃശൂരിലെ തോൽവി !വിവാദങ്ങളെത്തുടർന്ന് ഡിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂർ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ കെ . മുരളീധരനുണ്ടായ തോൽവിക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളുമായി ബന്ധപ്പെട്ട് ഡിസിസി അദ്ധ്യക്ഷ സ്ഥാനം…

2 hours ago

പ്രവർത്തകർ ആകാംക്ഷയിൽ ! ആരാകും പുതിയ ബിജെപി ദേശീയ അദ്ധ്യക്ഷൻ? സാദ്ധ്യതകൾ വിരൽ ചൂണ്ടുന്നത് ഇവരിലേക്ക്

ദില്ലി : ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദ ഇന്നലെ കാബിനറ്റ് റാങ്കോടെ മൂന്നാം മോദി മന്ത്രിസഭയിലെത്തിയതോടെ പുതിയ അദ്ധ്യക്ഷൻ ആരെന്ന…

2 hours ago

മൂന്നാം മോദി മന്ത്രിസഭയിലെ സ്ത്രീ രത്നങ്ങൾ ഇവരാണ്…

നിർമ്മല സീതാരാമൻ മുതൽ അനുപ്രിയ സിംഗ് പട്ടേൽ വരെ; മോദി സർക്കാരിൽ ഏഴ് വനിതാ മന്ത്രിമാർ

2 hours ago

സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ജയിച്ചപ്പോഴും വേട്ട തുടരുന്നുവെന്ന് കെ. സുരേന്ദ്രൻ !പിണറായി സർക്കാരിൻ്റെ അഴിമതിക്കും ജനവഞ്ചനയ്ക്കുമെതിരെ ജനമുന്നേറ്റത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ

സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ഇന്ന് അദ്ദേഹം വിജയിച്ചു കേന്ദ്രമന്ത്രിയായപ്പോഴും വേട്ട തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സുരേഷ്…

3 hours ago

മോദിയുടെ മൂന്നാമൂഴത്തിൽ കുതിച്ചുയർന്ന് ഓഹരി വിപണി

മോദി സര്‍ക്കാരില്‍ പ്രതീക്ഷ ! ഓഹരി വിപണി സർവകാല റെക്കോര്‍ഡില്‍

3 hours ago