Categories: India

നിര്‍ഭയ കേസ്; ദയാ ഹര്‍ജി തള്ളിയതിനെതിരെ പ്രതി നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി

ദില്ലി: നിര്‍ഭയ കേസില്‍ ദയാ ഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ പ്രതി മുകേഷ് കുമാര്‍ സിംഗ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ദയാ ഹര്‍ജിയില്‍ രാഷ്ട്രപതി കൃത്യമായ പരിശോധന നടത്തിയില്ലെന്നായിരുന്നു മുകേഷ് കുമാര്‍ സിംഗിന്റെ ആരോപണം.

എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. എല്ലാ രേഖകളും രാഷ്ട്രപതിക്ക് അയച്ചു നല്‍കിയിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതെന്നും കോടതി അറിയിച്ചു. അതേസമയം, വധശിക്ഷക്കെതിരെ മറ്റൊരു പ്രതി അക്ഷയ് കുമാര്‍ സിംഗ് തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചു.

നേരത്തെ പുനഃപരിശോധനാ ഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ജുഡീഷ്യല്‍ പരിശോധനയുടെ സാധ്യത പരിമിതമാണെന്ന് കോടതി ഇന്നലെ വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

2 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

2 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

2 hours ago