Kerala

കഥയിൽ പ്രേക്ഷകന് ആശയക്കുഴപ്പം, സിനിമയുടെ ക്ലൈമാക്സ്‌ തന്നെ മാറ്റി നിവിൻ പൊളിയും സംഘവും, മഹാവീർ ക്ലൈമാക്സ്‌ മാറിയതെങ്ങനെ?

നിവിൻ പോളി, ആസിഫ് അലി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യറുടെ ക്ലൈമാക്സ് മാറ്റി. പ്രേക്ഷകന് വന്ന ചെറിയൊരു ആശയക്കുഴപ്പം നീക്കുവാൻ വേണ്ടി ക്ലൈമാക്‌സ് ഭാഗത്ത് മാറ്റത്തോട് കൂടിയാണ് ഇപ്പോൾ ചിത്രം പ്രദർശിപ്പിക്കുന്നത്. വളരെ ആവേശത്തോടെയാണ് ക്ലൈമാക്സിൽ വരുത്തിയിരിക്കുന്ന മാറ്റത്തെ പ്രേക്ഷകർ വരവേറ്റിരിക്കുന്നത്.

മികച്ച തീയേറ്റർ അനുഭവമാണ് മഹാവീര്യർ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഫാന്റസിയോടൊപ്പം എല്ലാ കാലഘട്ടത്തിനും ഉതകുന്ന ഒരു രീതിയിലുള്ള ഒരു രാഷ്ട്രീയവും പറയുന്ന ചിത്രമാണിത്. ഡീകോഡിങ് കൂടി കഴിഞ്ഞതോടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയപ്പെട്ടതായിരിക്കുകയാണ് ചിത്രം. പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് ‘മഹാവീര്യർ’ നിർമ്മിച്ചിരിക്കുന്നത്.

ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് മറ്റുവേഷങ്ങളിൽ അഭിനയിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

admin

Share
Published by
admin

Recent Posts

ആർ എസ്സ് എസ്സ് സർസംഘ് ചാലക് മോഹൻ ഭാഗവത് അഞ്ചു ദിവസം യു പി യിൽ ക്യാമ്പ് ചെയ്യും; ഗോരഖ്‌പൂരിലെ കാര്യകർത്താ ക്യാമ്പിൽ പങ്കെടുക്കും; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനും സാധ്യത!

ഗോരഖ്‌പൂർ: അഞ്ചു ദിവസത്തെ സംഘടനാ പരിപാടികൾക്കായി രാഷ്ട്രീയ സ്വയം സേവക് സംഘ് മേധാവി മോഹൻ ഭാഗവത് ഉത്തർപ്രദേശിലെത്തി. ബുധനാഴ്ചയോടെ സംസ്ഥാനത്ത്…

48 mins ago

ചേതനയറ്റ പ്രതീക്ഷകൾ നാടണഞ്ഞു; വിലാപയാത്രക്ക് തുടക്കം; കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്ക് അന്ത്യാഞ്ജലികൾ അർപ്പിച്ച് കേരളം; മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും ചേർന്ന് സ്വീകരിച്ചു

കൊച്ചി: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിച്ചു. വ്യോമസേനയുടെ സി 130 ജെ വിമാനത്തിലാണ്…

55 mins ago

‘നമസ്‌തേ’ പറഞ്ഞ് ജി7 പ്രതിനിധികളെ സ്വീകരിച്ച് ജോർജിയ മെലോണി! |Giorgia Meloni

‘നമസ്‌തേ’ പറഞ്ഞ് ജി7 പ്രതിനിധികളെ സ്വീകരിച്ച് ജോർജിയ മെലോണി! |Giorgia Meloni

1 hour ago

കമ്മികൾക്ക് മാസ് കാണിക്കാൻ മോദിയുടെ പ്രിയ ശിഷ്യനായ പവൻ കല്യാണിന്റെ ചിത്രം തന്നെ വേണമല്ലേ…? |pawan kalyan

കമ്മികൾക്ക് മാസ് കാണിക്കാൻ മോദിയുടെ പ്രിയ ശിഷ്യനായ പവൻ കല്യാണിന്റെ ചിത്രം തന്നെ വേണമല്ലേ...? |pawan kalyan

2 hours ago

കണ്ണീരണിഞ്ഞ് നാട്! കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ 10.30-ഓടെ കൊച്ചിയിലെത്തും; സ്വീകരിക്കാൻ പ്രത്യേക സജ്ജീകരണം

കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 10.30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. നേരത്തെ രാവിലെ 8.30 ഓടെ എത്തുമെന്നായിരുന്നു…

4 hours ago