കൊച്ചിയിൽ കാക്കനാട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടരവയസ്സുകാരിക്ക് എങ്ങനെയാണ് ദേഹത്ത് ഗുരുതരമായ നിലയിൽ ഇത്രയും പരിക്കുകളേറ്റത് എന്നതിൽ വൻ ദുരൂഹത. ആശുപത്രിയിൽ കുട്ടിയോടൊപ്പം അമ്മയും അമ്മൂമ്മയുമാണ് ഉള്ളത്. ഇരുവരും മാനസികവിഭ്രാന്തിയുള്ളത് പോലെയാണ് പെരുമാറുന്നതെന്നും കൂടാതെ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എച്ച് നാഗരാജു വ്യക്തമാക്കി.മാത്രമല്ല കുട്ടിക്ക് ഹൈപ്പർ ആക്ടീവ് രീതിയുണ്ടെന്നും ദേഹത്ത് ചിപ്പുണ്ടെന്നും, കുട്ടിയുടെ വിവരങ്ങൾ ആരൊക്കെയോ ചോർത്തുന്നുണ്ടെന്നും, മുറിവുകൾ സ്വയമുണ്ടാക്കിയതാണെന്നുമാണ് കുട്ടിയുടെ അമ്മ പറയുന്നത്. എന്നാൽ ഈ മൊഴികളൊന്നും വിശ്വസനീയമല്ലെന്നാണ് പോലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്.
വെന്റിലേറ്ററിൽ രണ്ടാം ദിവസം പിന്നിടുകയാണ് പിഞ്ചുകുഞ്ഞ്. 48 മണിക്കൂർ കൂടി കഴിഞ്ഞാൽ മാത്രമേ എന്തെങ്കിലും പറയാനാകൂ എന്നാണ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്.എന്നാൽ കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തലച്ചോറിന്‍റെ ഇരുവശത്തും നീർക്കെട്ടും രക്തസ്രാവവും ഉണ്ടെന്നും അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ രക്തധമനികളിൽ രക്തം കട്ടപിടിച്ച അവസ്ഥയിലാണ്. കഴുത്തിന്‍റെ ഭാഗം വരെ പരിക്കുണ്ട്. നട്ടെല്ലിന്‍റെ മുകൾ ഭാഗം മുതൽ രക്തസ്രാവമുണ്ട്. ഇടതു കൈ രണ്ടിടത്ത് ഒടിഞ്ഞിട്ടുണ്ട്. കൂടെ പൊള്ളലുമുണ്ട്. ഒരു മാസം മുതല്‍ 24 മണിക്കൂർ വരെ പഴക്കമുള്ള പരിക്കുകളാണ് കുഞ്ഞിന്റെ ദേഹത്തുള്ളത്. അതിനാൽത്തന്നെ സ്വയം പരിക്കേൽപ്പിച്ചതെന്നതടക്കമുള്ള ഒരു മൊഴിയും പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല. രണ്ടരവയസ്സുള്ള ഒരു കുഞ്ഞിന് സ്വയമേൽപ്പിക്കാൻ കഴിയുന്നതോ വീണ് പരിക്കേറ്റ നിലയിലോ ഉള്ള പരിക്കുകളല്ല ദേഹത്ത് ഉള്ളത്.
കുട്ടി സ്വയം പരിക്കേൽപിച്ചതാണെന്നും കുട്ടിക്ക് ഹൈപ്പർ ആക്ടീവ് രീതിയാണെന്നും മറ്റുമുള്ള അമ്മയുടെ വാദം പോലീസ് തള്ളിക്കളയുകയാണ്. ഇവരുടെ കൂടെ താമസിക്കുന്ന ആന്റണി ടിജിൻ അടക്കമുള്ളവരുടെ പശ്ചാത്തലം വിശദമായി അന്വേഷിക്കുകയാണ് പോലീസ്. അതേസമയം, കുട്ടിയുടെ അച്ഛൻ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. കുട്ടിയുടെ അമ്മയെയും അമ്മൂമ്മയെയും ഇനി സംരക്ഷണം ഏൽപിക്കാനാകില്ലെന്നും, കുട്ടിയെ തനിക്ക് വിട്ടുതരണമെന്നും കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.
‘തന്റെ മകൾ സാധാരണ കുട്ടിയാണ്. കുട്ടിക്ക് ഹൈപ്പർ ആക്ടീവ് രീതികളൊന്നുമില്ല, കുട്ടിയുടെ അമ്മ പറയുന്നത് മുഴുവൻ കളവാണ്. ഏഴ് മാസം മുൻപാണ് സാധാരണ പോലെ ഭാര്യ കുട്ടിയുമായി തന്‍റെ വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് തിരികെ വരാൻ തയ്യാറായില്ല. ഫോൺ കോളും എടുത്തില്ല. ആന്റണി ടിജിനെതിരെ താൻ നേരത്തേ പനങ്ങാട് പോലീസിൽ പരാതി നൽകിയിരുന്നു. ആന്റണി ടിജിൻ കുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചതാകാനാണ് സാധ്യത. ലഹരി സ്ഥിരമായി ഉപയോഗിക്കുന്നയാളാണ് ആന്റണി. യുവതിയുടെ അമ്മയ്ക്ക് മാനസികാസ്വസ്ഥതകൾ ഉണ്ട്. അവരുടെ മറ്റൊരു മകന്റെ മരണത്തെത്തുടർന്നാണിത്. കുട്ടിയുടെ സംരക്ഷണം തനിക്ക് വേണം. സന്തോഷമുള്ള ജീവിതമായിരുന്നു ഏഴ് മാസം മുമ്പ് വരെ. എറണാകുളത്തെ വീട്ടിലേക്ക് ഭാര്യ മടങ്ങിയ ശേഷമാണ് ദുരൂഹത’- ‘-കുട്ടിയുടെ അച്ഛൻ പറയുന്നു
അതേസമയം കുട്ടിയുടെ അമ്മയ്ക്കെതിരെ പോലീസ് ഇന്നലെ കേസെടുത്തിരുന്നു. കുഞ്ഞിന്റെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. കുട്ടി സ്വയം ഏൽപിച്ച പരിക്കെന്നും മറ്റാർക്കും പങ്കില്ലെന്നുമുള്ള മൊഴി അമ്മ ആവർത്തിക്കുകയാണ്. ഇവർക്കൊപ്പം താമസിച്ചിരുന്ന അമ്മയുടെ സഹോദരിയും അവരുടെ ഭർത്താവും ഈ സംഭവത്തിന് ശേഷം വീട്ടിൽ നിന്ന് കടന്ന് കളഞ്ഞു. ഇവരെ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…