രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകരാക്രമണങ്ങൾക്ക് തടയിട്ട് നരേന്ദ്രമോദി സർക്കാർ. നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം കമ്യൂണിസ്റ്റ് ഭീകരാക്രമങ്ങൾ കൊണ്ട് പൊറുതി മുട്ടിയ സംസ്ഥാനങ്ങളിൽ സമാധാനാന്തരീക്ഷമാണ് പുലരുന്നത്. 2010നെ അപേക്ഷിച്ച് 2022-ൽ ആക്രമ സംഭവങ്ങൾ 77 ശതമാനമായി കുറഞ്ഞതായി കേന്ദ്ര സർക്കാർ ലോക്സഭയിൽ വ്യക്തമാക്കി. കൂടാതെ ആക്രമത്തെ തുടർന്നുണ്ടാകുന്ന മരണങ്ങളും 90 ശതമാനം കുറഞ്ഞിട്ടുണ്ട്. കൂടാതെ, പ്രശ്‌നബാധിത ജില്ലകളുടെ ക്രമസമാധാനം മെച്ചപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യനാട് റായ് ലോക്‌സഭയിൽ വ്യക്തമാക്കി. 2010ൽ ഏകദേശം 96 ഗ്രാമങ്ങളിൽ കമ്യൂണിസ്റ്റ് ഭീകര സാന്നിദ്ധ്യമുണ്ടായിരുന്നു. എന്നാൽ, 2022ൽ അത് 5 ആയി കുറഞ്ഞതായും മന്ത്രി വ്യക്തമാക്കി.
അതേസമയം, കമ്യൂണിസ്റ്റ് നക്‌സൽ ബാധിത പ്രദേശങ്ങൾക്കായുള്ള സെക്യൂരിറ്റി റിലേറ്റഡ് എക്‌സ്‌പെൻഡിച്ചറിനായി 306.95 കോടി രൂപ അനുവദിച്ചതായി നിത്യനാട് റായ് വ്യക്തമാക്കി. ആന്ധ്രാപ്രദേശ് ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങൾക്കായാണ് ഫണ്ട് വകയിരുത്തിയിരിക്കുന്നത്. ബീഹാർ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര , ഒഡീഷ , തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രസർക്കാർ തുക അനുവദിച്ചത്. കമ്യൂണിസ്റ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പ്രദേശവാസികളുടെ കുടുംബത്തിന്റെ പുനരധിവാസത്തിനായാണ് ഫണ്ട് പ്രധാനമായും വിനിയോഗിക്കുന്നത്. ഒപ്പം ഈ മേഖലയിലെ സുരക്ഷാ സേനയുടെ പരിശീലനം, ക്രമാസമാധാനം തുടങ്ങിയവയ്‌ക്കും ഫണ്ട് വിനിയോഗിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൂടാതെ, ഇന്ത്യയിലേക്ക് ജമ്മുകശ്മിർ അടക്കമുള്ള അതിർത്തി പ്രദേശങ്ങളിലൂടെയുള്ള ഭീകരരുടെ നുഴഞ്ഞ് കയറ്റവും കുറഞ്ഞതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം ജൂൺ അവസാനം വരെയും ഭീകരരുടെ നുഴഞ്ഞ് കയറ്റമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആഭ്യന്തര മന്ത്രാലയം പാർലമെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂണിന് ശേഷമുണ്ടായ സംഭവങ്ങൾ മുൻ വർഷങ്ങളിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ രീതിയിൽ അന്തരമുണ്ടെന്നും മന്ത്രാലയം ലോക്സഭയിൽ അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ ആറ് മാസത്തിനിടയിൽ 26 ഭീകരാക്രമണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തത്. എന്നാൽ കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ 125 ഭീകരാക്രമണങ്ങളും 14 നുഴഞ്ഞു കയറ്റങ്ങളുമാണ് നടന്നത്. എന്നാൽ, 2021 ലെ കണക്കെടുത്താൽ 134 ഭീകരാക്രമണവും 34 വിജയകരമായ നുഴഞ്ഞു കയറ്റവും നടന്നിരുന്നു. അതേസമയം, നുഴഞ്ഞു കയറ്റങ്ങളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും ഭീകരപ്രവർത്തനങ്ങളുടെ കാര്യത്തിൽ ആശ്വസിക്കാനുള്ള സമയമായിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരരെ നേരിട്ട് ഉപയോഗിച്ചുള്ള നുഴഞ്ഞുകയറ്റത്തിന് പകരമായി ആധുനിക ഡ്രോണുകളെയാണ് പാകിസ്താൻ ആശ്രയിക്കുന്നത്. പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തി വഴിയുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി അതിർത്തി കടന്നെത്തിയ 53 ഡ്രോണുകളാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യൻ സൈന്യം വെടിവെച്ച് വീഴ്‌ത്തിയത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…