'No matter what challenges come your way, you must fight back and win'; Dalai Lama congratulates Modi and NDA alliance
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും അധികാരത്തിലേറുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയേയും എൻഡിഎ സഖ്യത്തേയും അഭിനന്ദിച്ച് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനിടെ എന്ത് വെല്ലുവിളികൾ മുന്നിൽ വന്നാലും അതിനെയെല്ലാം ശക്തമായി താങ്കൾ പ്രതിരോധിച്ച് വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ദലൈലാമ പറയുന്നു.
‘മൂന്നാം വട്ടവും അധികാരത്തിലേറാൻ നിങ്ങൾ തയ്യാറെടുക്കുകയാണ്. ഈ സമയം രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റുന്നതിനിടെ എന്ത് തരത്തിലുള്ള വെല്ലുവിളികൾ മുന്നിൽ വന്നാലും അതിനെയെല്ലാം ശക്തമായി തരണം ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഭാരതം, ഈ രാജ്യം അതിന്റെ ഉത്തരവാദിത്വങ്ങൾ മികച്ച രീതിയിൽ പൂർത്തിയാക്കുന്നത് കാണുമ്പോൾ ആദരവും അഭിമാനവും തോന്നുകയാണ്’ എന്ന് കത്തിൽ പറയുന്നു.
രാജ്യത്തെ ജനങ്ങൾ ജനാധിപത്യത്തെ എത്രത്തോളം വിലമതിക്കുന്നുവെന്ന് ഈ തെരഞ്ഞെടുപ്പുകളിലൂടെ വ്യക്തമാകുന്നുണ്ട്. ഈ സമയം ഇന്ത്യയിലെ പുതിയ സർക്കാരിനോട് ടിബറ്റൻ ജനതയുടെ നന്ദി അറിയിക്കാൻ ആഗ്രഹിക്കുകയാണ്. ടിബറ്റിന്റെ വർഷങ്ങളോളം പഴക്കമുള്ള സാംസ്‌കാരിക പൈതൃകം സമാധാനപൂർവ്വം സംരക്ഷിക്കാൻ സാധിച്ചത് ഇന്ത്യയുടെ കൂടി സഹായത്തോടെയാണ്. ഇന്നത്തെ തലമുറയിലെ സഹോദരീ സഹോദരന്മാർക്കിടയിൽ ഇന്ത്യയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൽ തങ്ങൾ വിജയിച്ചിട്ടുണ്ടെന്നും” ദലൈലാമ കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…
ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…
മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…