Featured

ഹമാസിന്റെ കുട്ടി ഹിറ്റ്ലർ ഏത്‌ മാളത്തിൽ പോയി ഒളിച്ചാലും ഇസ്രായേൽ കൊ-ന്നി-രി-ക്കും !

ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം എന്ന് അറിയപ്പെടുന്ന, ഹമാസ് സ്ഥാപകരിലൊരാളായ യഹ്യ സിൻവാറിനെ അവസാനിപ്പിക്കാൻ പോവുകയാണെന്ന് ഇസ്രായേൽ. യഹ്യ സിൻവാറിന്റെ വീട് ഇസ്രായേൽ സൈന്യം വളഞ്ഞുവെന്നും, അയാളെ അവിടെ നിന്ന് കണ്ടെത്തുന്നത് വരെയുള്ള സമയം മാത്രമേ ഇനി ബാക്കിയുള്ളുവെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഗാസ മുനമ്പിൽ ഏത് ഭാഗത്തേക്കും ശത്രുവിനെ തിരക്കി പോകാമെന്ന് സൈന്യത്തോട് ഞാൻ അറിയിച്ചിരുന്നു. അവർ ഇപ്പോൾ സിൻവാറിന്റെ വീട് വളയുകയാണ്. ആ വീട് അയാളുടെ താവളം അല്ലായിരിക്കാം. അതുകൊണ്ട് തന്നെ സിൻവാർ അവിടെ നിന്ന് രക്ഷപെട്ടേക്കാനും സാധ്യതയുണ്ട്. പക്ഷേ ഇനി അയാളെ കണ്ടെത്തുന്നത് വരെയുള്ള കുറഞ്ഞ സമയം മാത്രമാണ് സിൻവാറിന് മുന്നിലുള്ളതെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

അതേസമയം, യഹ്യ സിൻവാർ നിലവിൽ വീടിനുള്ളിൽ അല്ലെന്നും, ഭൂമിക്ക് അടിയിലുള്ള ഒളിത്താവളത്തിൽ ആണെന്നുമാണ് ലഭിക്കുന്ന വിവരമെന്ന് IDF വക്താവ് ഡാനിയൽ ഹഗാരി വ്യക്തമാക്കി. സിൻവാർ അവിടെയുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം അവിടേക്ക് എത്തുന്നത്. എന്നാൽ അവിടെ നിന്ന് ലഭിച്ച കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വ്യക്തമാക്കാൻ സാധിക്കില്ല. എല്ലാ കാര്യങ്ങളും വിശദമായി പറയാനുള്ള ഇടമല്ല ഇപ്പോഴിത്. അയാളെ കണ്ടെത്തി വധിക്കുക എന്നത് മാത്രമാണ് തങ്ങളുടെ കടമയെന്നും ഡാനിയൽ ഹഗാരി കൂട്ടിച്ചേർത്തു. അതേസമയം, 2017ലാണ് യഹ്യ സിൻവാർ ഹമാസിന്റെ പ്രധാന നേതാവായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇസ്രായേൽ സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനും പാലസ്തീനികളെ കൊലപ്പെടുത്തിയതിനും ഇയാൾ അറസ്റ്റിലാവുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 2011-ൽ തട്ടിക്കൊണ്ടുപോയ ഇസ്രായേൽ സൈനികൻ ഗിലാഡ് ഷാലിറ്റിന്‍റെ മോചനത്തിനായി ഇസ്രായേല്‍ ഇയാളെ വിട്ടയക്കുകയായിരുന്നു. 2015 -ൽ മുഹമ്മദ് ദെയ്ഫിനൊപ്പം സിൻവാറിനെയും യുഎസ് ഭീകരനായി പ്രഖ്യാപിച്ചു. അതേ സമയം 2018 ലും 2019 ലും അതിർത്തി സംഘർഷങ്ങളുണ്ടായപ്പോള്‍ ഈജിപ്തിന്‍റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥത ചര്‍ച്ചകളെ യഹ്യ സിൻവാർ അനുകൂലിച്ചു. 2021-ൽ ഗാസ മുനമ്പിന്‍റെ തെക്ക് ഭാഗത്തുള്ള സിൻവാറിന്‍റെ വീടും ഓഫീസും ഇസ്രായേല്‍ അക്രമിച്ചു. അതേ സമയം ഗാസയിലെ മാനുഷികവും സാമ്പത്തികവുമായ സാഹചര്യം മെച്ചപ്പെടുത്താൻ യഹ്യ സിൻവാർ ശ്രമിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഇസ്രായേലിനും ഹമാസിനും ഇടയിലുള്ള വെടിനിർത്തൽ കരാർ രൂപീകരിക്കാൻ ഖത്തറുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയതും യഹ്യ സിൻവാറാണ്.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

4 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

4 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

4 hours ago