Kerala

ഇനി റോഡുകളിൽ കര…കുളം കളിയില്ല ; റോഡുകളിലെ കുഴിയെണ്ണാൻ കേരള പൊലീസ് ; നിർദ്ദേശം നൽകി എഡിജിപി

കോഴിക്കോട് : തകർന്നു കിടക്കുന്ന റോഡുകളിലെ കുഴിയെണ്ണാൻ കേരള പൊലീസിന് നിർദ്ദേശം നൽകി എഡിജിപി. ഓരോ സ്റ്റേഷൻ പരിധിയിലെയും പ്രധാന റോഡുകളിൽ എവിടെയൊക്കെ അപകടകരമായ കുഴികളുണ്ടെന്ന് നോക്കി റിപ്പോർട്ട് ചെയ്യണമെന്നാണ് എഡിജിപി നൽകിയിരിക്കുന്ന നിർദ്ദേശം.

ഓഗസ്റ്റ് വരെ അതിശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ അതുവഴിയുണ്ടാകുന്ന അത്യാഹിതങ്ങളും അപകടങ്ങളും തടയാൻ പൊലീസ് കരുതിയിരിക്കണമെന്നു കഴിഞ്ഞ ദിവസം ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ എല്ലാ പൊലീസ് ജില്ലാ മേധാവികൾക്കും നിർദ്ദേശം നൽകിയിരുന്നു. ഈ നിർദേശങ്ങളുടെ കൂട്ടത്തിലാണ് സ്റ്റേഷൻ പരിധികളിലെ തകർന്നു കിടക്കുന്ന റോഡുകളിലെ കുഴിയെണ്ണാൻ പൊലീസിന് എഡിജിപി നിർദ്ദേശം നൽകിയത്.

സ്റ്റേഷൻ പരിധികളിലെ തകർന്നു കിടക്കുന്ന കുഴികൾ കണ്ടെത്തി അതതു വകുപ്പിനെ വിവരം അറിയിക്കണം. സിറ്റി പൊലീസ് ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗം ഇതു സംബന്ധിച്ചുള്ള വിവരശേഖരണം ഇന്നലെ തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, കുഴികൾ മാത്രമല്ല, അപകടാവസ്ഥയിലുള്ള പരസ്യബോർഡുകളുടെ കണക്കും പോലീസ് ശേഖരിക്കുന്നുണ്ട്. കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള പരസ്യബോർഡുകൾ ബലപ്പെടുത്തണം, ബലപ്പെടുത്താൻ പറ്റാത്തവ അഴിച്ചു മാറ്റണം, അപകട സാധ്യതയുള്ള മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണമെന്നും എഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.

Anandhu Ajitha

Recent Posts

പഹൽഗാം ഭീകരാക്രമണത്തിൽ എൻ ഐ എ കുറ്റപത്രം ഇന്ന് I PAHALGAM CHARGESHEET

പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…

2 seconds ago

ഓസ്‌ട്രേലിയയിൽ ഹമാസ് അനുകൂല ഭീകര സംഘം അഴിഞ്ഞാടി ! മുന്നറിയിപ്പുകൾ അവഗണിച്ചു I BONDI BEACH ATTACK

അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…

26 minutes ago

അന്യഗ്രഹ ജീവികളുടെ തെളിവുകൾ നശിപ്പിക്കാൻ ശ്രമം ? യുഎഫ്ഒ ടൗണിൽ വൻ തീപിടിത്തം!!!

സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…

3 hours ago

മീഥൈൽ ആൽക്കഹോൾ പുറത്ത് വിടുന്നു ! വീണ്ടും ഞെട്ടിച്ച് 3I/ATLAS.

പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…

3 hours ago

ഗാസയിൽ മിന്നൽ ആക്രമണം ! ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി കൂടി വധിച്ച് ഇസ്രയേൽ

ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…

3 hours ago

മെക്സിക്കോയെ മുന്നിൽ നിർത്തി ട്രമ്പിന്റെ കള്ളക്കളി!കനത്ത തിരിച്ചടി നൽകുമെന്ന് ഭാരതം| MEXICO| TARIFFS

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…

3 hours ago