General

പൊതു അവധി ദിവസങ്ങളിൽ ഇനി ഗുരുവായൂരിൽ സ്പെഷ്യൽ ദർശനം ഇല്ല;പരിഹാരമായത് വിശ്വാസികളുടെ ഏറെ നാളത്തെ ആവശ്യത്തിന്

തൃശൂർ: വിശ്വാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു പൊതു അവധി ദിവസങ്ങളിൽ സ്പെഷ്യൽ ദർശനം നിർത്തി വെക്കണം എന്നത്.എന്നാൽ അതിനു ഇപ്പോൾ തീരുമാനമായിരിക്കുകയാണ്.ഗുരുവായൂർ ദേവസ്വം ബോർഡിന്റേതാണ് തീരുമാനം.പൊതു അവധി ദിവസങ്ങളിൽ വലിയ തിരക്കാണ് ​ഗുരുവായൂർ ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. അതിനിടെ സ്പെഷ്യൽ ദർശനം അനുവദിക്കുന്നത് ക്യൂ നിൽക്കുന്നവർക്ക് കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിശ്വാസികൾ നിരവധി തവണ പരാതികൾ ഉന്നയിച്ചിരുന്നു. ക്യൂ നിൽക്കുന്നത് ബുദ്ധിമുട്ടിലാകുന്നുവെന്ന ജനങ്ങളുടെ ആവശ്യം മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

ഇന്നലെ ദർശനത്തിന് വൻ തിരക്ക് ഉണ്ടായിരുന്നെങ്കിലും ഉച്ചയ്ക്ക് 1.45ഓടെ ക്യൂ നിന്ന മുഴുവൻ പേർക്കും ദർശനം ലഭിച്ചു. പിന്നീട് എത്തിയവർക്കും ജീവനക്കാർക്കും ദർശനം നൽകി രണ്ടരയോടെയാണ് നടയടച്ചത്. വൈശാഖം പിറന്നതോടെ ദർശനത്തിന് വൻ തിരക്കാണ്. ക്ഷേത്രം ഗോപുരത്തിൽനിന്ന് ടോക്കൺ വാങ്ങി ദർശനം നടത്തുന്നവരുടെ എണ്ണം വർധിച്ചതോടെ ഭക്തർക്ക് അഞ്ചും ആറും മണിക്കൂർ ക്യൂ നിൽക്കേണ്ട സാഹചര്യമായിരുന്നു. പുതിയ തീരുമാനത്തോടെ ഇത് ഒഴിവായി

Anusha PV

Recent Posts

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

38 mins ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

1 hour ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

1 hour ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

1 hour ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

2 hours ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

2 hours ago